June 16, 2026

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

0
IMG-20201024-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കണിയാമ്പറ്റ പറളിക്കുന്ന് മുഹമ്മദ് സുഹൈല്‍ (22) നെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ കൈനാട്ടി ജംഗ്ഷനില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനക്കിടെയാണ് കാറില്‍ മയക്കുമരുന്നുമായി വന്ന യുവാവ് പിടിയിലായത്. പാര്‍ട്ടി ഡ്രഡ് എന്നറിയപ്പെടുന്ന എം ഡി എം എ 4 ഗ്രാം, 25 ഗ്രാം കഞ്ചാവ് എന്നിവ ഇയാളില്‍ നിന്നും കണ്ടെടുത്തു. പ്രതി സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍ കുട്ടി, സി.ഇ.ഒ മാരായ ജോഷി തുമ്പാനം, നിഥിന്‍, സുജിത്ത്, ശ്രീധരന്‍, ചന്തു, സുരേന്ദ്രന്‍, വൈശാഖ്, ഡ്രൈവർ പ്രസാദ് എന്നിവരും പരിശോധനയില്‍ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *