June 16, 2026

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ രണ്ടാമത്തെയാളും മരിച്ചു .

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ 
കൊവിഡ് ചികിത്സയിലിരിക്കെ രണ്ടാമത്തെയാളും  മരിച്ചു.
മേപ്പാടി കുന്ദമംഗലം വയൽ ചീനിക്കൽ വീട്ടിൽ വേലായുധൻ (86) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
രക്തസമ്മർദ്ദം, പ്രമേഹം, കിഡ്നിരോഗം, കരൾ രോഗം, ശ്വാസകോശരോഗം  തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ 5 മുതൽ 12 വരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചുമ, ശ്വാസതടസ്സം എന്നീ ആരോഗ്യ പ്രശ്നങ്ങളുമായി   ഒക്ടോബർ 15 ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും അന്നുതന്നെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്ന  വേലായുധൻറെ ആരോഗ്യനില 22 മുതൽ  മോശമാവുകയും ഇന്ന് രാവിലെ 10 30 ന് മരണപ്പെടുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *