സി പി ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി

കൽപറ്റ: വിവിധ പാർട്ടികളിലൽ നിന്ന് രാജിവെച്ചവർ സി പി ഐയിൽ ചേർന്നു. കൽപറ്റ മുനിസിപ്പൽ പരിധിയിലെ മരവയലിൽ നിന്നുമാണ് അൻപതോളംപേർ സി പി ഐയിൽ പേർന്നത്. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര പാർട്ടിയിൽ ചേർന്നവരെ സ്വീകരിച്ചു. ജില്ലാ കൗൺസിൽ അംഗം ടി മണി, കൽപറ്റ ലോക്കൽ സെക്രട്ടറി ദിനേശൻ മാസ്റ്റർ, മണിയംങ്കോട് ബ്രാഞ്ച് സെക്രട്ടറി ജി മുരളീധരൻ, സഹദേവൻ, രതീഷ്, കെ കൃഷ്ണ മൂർത്തി, എം അഖിൽ, ആർ അഞ്ജലി, പ്രഭാകരൻ കെ പ്രസംഗിച്ചു. അനുഭാവി ഗ്രൂപ്പ് ചെയർമാനായി എം ഗോപാലനെയും, കൺവീനറായി ജി വിൻസെന്റിനെയും തിരഞ്ഞെടുത്തു.



Leave a Reply