September 29, 2026

വയനാട് ചുരത്തിലെ ട്രാഫിക്ക് സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിലെ ട്രാഫിക്ക് സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി 
താമരശ്ശേരി ഡി.വൈ.എസ്.പി. യുടെ നിർദ്ദേശപ്രകാരം അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അടിവാരം പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ
താമരശ്ശേരി – വയനാട് ചുരം ഒന്നാം വളവ് മുതൽ വയനാട്  ചുരത്തിലെ മുഴുവൻ സിഗ്നൽ ബോർഡുകളും കഴുകി വൃത്തിയാക്കി. പ്രവർത്തനത്തിൽ താമരശേരി ട്രാഫിക്ക് പോലിസ്  എസ്.ഐ. വിജയൻ ,ചുരം സംരക്ഷണ സമിതി പ്രസിഡണ്ട് മൊയ്തു മുട്ടായി, ജനറൽ സെക്രട്ടറി പി.കെ സുകു മാരൻ ,എന്നിവർ നേതൃത്യം നൽകി. സമിതി പ്രവർത്തകരായ, രാമൻ, ആലിഹാജി, അബ്ദുൾ ലത്തീഫ് പാലക്കുന്നൻ , അനിൽ,ഷമീർ പന്തൽ, ബഷീർ. കെ.വി, സുരേഷ്. എം.പി, ഹർഷാദ്,ഷമീർ 29, ജിനു മരുതിലാവ് എന്നിവർ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *