September 28, 2023

ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് പുതിയ കെട്ടിട ഉദ്ഘാടനം ചൊവ്വാഴ്ച

0
IMG-20201025-WA0236.jpg
ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച (27.10. 2020 ) വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും.
ഗസറ്റഡ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ്, നോൺ ഗസ്റ്റസ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ്, ലേഡീസ് ഹോസ്റ്റൽ ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 1300 ൽ പരം  വിദ്യാർത്ഥികളും 200 ൽ കൂടുതൽ ജീവനക്കാരുമുള്ള ഈ സ്ഥാപനത്തിലെ ഭൂരിപക്ഷം പേരും മറ്റു ജില്ലയിൽ നിന്നുള്ളവരാണ്. നിലവിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ 160 പേർക്ക് മാത്രമേ താമസ സൗകര്യമുള്ളൂ. ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായതോടെ ഇനിമുതൽ 300 ലധികം പെൺകുട്ടികൾക്കുള്ള താമസ സൗകര്യമാണ് ലഭ്യമാകുക. എ.ഐ.സി.ടി.ഇ, പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ലേഡീസ് ഹോസ്റ്റൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ് തുടങ്ങിയവർ  പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *