September 28, 2026

വാളയാറിനും ഹത്രസിനും ഒരേ മുഖം : യൂത്ത് കോൺഗ്രസ്‌ .

0
IMG-20201026-WA0199.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളയാറിനും ഹത്രസിനും ഒരേ മുഖം : യൂത്ത് കോൺഗ്രസ്‌..  ഉത്തർ പ്രദേശിലെ ഹത്രസിലും കേരളത്തിലെ വാളയാറിലും ഭരണ കൂടത്തിന്റെ സമീപനം ഒരേ പോലെ ആണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത് ആരോപിച്ചു.. വാളയാറിലെ പെൺകുട്ടികൾ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ ബത്തേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ബത്തേരി പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം..വടക്കേ ഇന്ത്യയിൽ നടക്കുന്നത് പോലെ ഇവിടെയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമം വർധിച്ചിരിക്കുന്നു..ഇരയോടൊപ്പം നിൽക്കുന്നതിന് പകരം പ്രതികളോടൊപ്പം ആണ് ഈ സർക്കാർ എന്ന് വാളയാർ സംഭവം തെളിയിച്ചിരിക്കുന്നു..  നിയോജക മണ്ഡലം പ്രസിഡന്റ്‌ സിറിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറിമാരായ അഫ്സൽ ചീരാൽ,  സിജു പൗലോസ്,  ബത്തേരി മണ്ഡലം പ്രസിഡന്റ്‌ യുനസലി എന്നിവർ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *