April 29, 2024

വയനാട് ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് : 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :88 പേര്‍ക്ക് രോഗമുക്തി

0
വയനാട് ജില്ലയില്‍ ഇന്ന് (31.10.20) 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7075 ആയി. 6142 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 885 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 387 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മുട്ടിൽ സ്വദേശികളായ 25 പേർ, കണിയാമ്പറ്റ 16 പേർ, മേപ്പാടി 13 പേർ, ബത്തേരി, വൈത്തിരി 11 പേർ വീതം, പൂതാടി 10 പേർ, വെള്ളമുണ്ട, മാനന്തവാടി, നെന്മേനി 8 പേർ വീതം, പൊഴുതന 7 പേർ, മീനങ്ങാടി, തവിഞ്ഞാൽ, പനമരം 4 പേർ വീതം, എടവക, കൽപ്പറ്റ, തൊണ്ടർനാട്, മൂപ്പൈനാട് 2 പേർ വീതം, അമ്പലവയൽ, കോട്ടത്തറ, തരിയോട് സ്വദേശികളായ ഓരോരുത്തര്‍, ഒരു എറണാകുളം സ്വദേശി എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഒക്ടോബർ 29 ന് ബാംഗ്ലൂരിൽ നിന്നു വന്ന മാനന്തവാടി സ്വദേശി, ഒക്ടോബർ 30ന് മൈസൂരിൽ നിന്നു വന്ന എടവക സ്വദേശി, ഒക്ടോബർ 28ന് ഷാർജയിൽ നിന്നു വന്ന രണ്ട് നെന്മേനി സ്വദേശികൾ എന്നിവരാണ് ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും എത്തി രോഗബാധിതർ ആയത്.
88  പേർക്ക് രോഗമുക്തി
തവിഞ്ഞാൽ സ്വദേശികളായ 14 പേർ, വെള്ളമുണ്ട 6 പേർ, പുൽപ്പള്ളി 4 പേർ, ബത്തേരി, അമ്പലവയൽ, നെന്മേനി, കൽപ്പറ്റ 3 പേർ വീതം, നൂൽപ്പുഴ, മാനന്തവാടി, എടവക, പടിഞ്ഞാറത്തറ 2 പേർ വീതം, മുട്ടിൽ, തൊണ്ടർനാട്, മേപ്പാടി, മീനങ്ങാടി, പൂതാടി ഓരോരുത്തര്‍, ഓറിയൻറൽ സി എഫ് എൽ ടി സി യിൽ നിന്നും 8 പേര്‍, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍, നാല് തമിഴ്നാട് സ്വദേശികള്‍, വീടുകളിൽ ചികിത്സയിലായിരുന്ന 25 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *