ലക്കിടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
ലക്കിടിയിൽ ബൈക്കിന് പുറകിൽ ഗുഡ്സ് ഓട്ടോറിക്ഷ വന്നിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വടകര മടപ്പള്ളി സ്വദേശി രവിയുടെ മകൻ അനുരൂപ് (29) ആണ് മരിച്ചത്
ലക്കിടി ഉപവൻ റിസോർട്ടിന് സമീപം രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന അനുരൂപിന്റെ ബൈക്കിന്റെ പുറകിൽ ഗുഡ്സ് ഓട്ടോറിക്ഷ അമിത വേഗതയിൽ വന്നിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല .



Leave a Reply