ഫ്രാൻസിലെ ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി

.
ഫ്രാൻസിലെ നേത്രദാം പള്ളിയിൽ 3 ക്രൈസ്തവർ കൊല്ലപ്പെട്ട സംഭവത്തെ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത അപലപിച്ചു. ദൈവസ്നേഹത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ജീവിത ശൈലി പഠിപ്പിക്കുന്ന ക്രൈസ്തവ മതത്തിനെതിരെ തിൻമയുടെ ശക്തികൾ കാപാലിക ചെയ്തികൾ അഴിച്ചുവിടുകയാണെന്ന് സംഘടന പറഞ്ഞു. സമാധാനത്തിന്റെ ക്രിസ്തു സന്ദേശം എല്ലാ പ്രതിസന്ധികളും കീഴടക്കുമെന്നും ലോക ചരിത്രം അതിന് തെളിവാണെന്നും മിഷൻ ലീഗ് രൂപതസമിതി പറഞ്ഞു. രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് രഞ്ജിത്,സെക്രട്ടറി ടോം ജോസ്,ഓർഗനൈസർ തങ്കച്ചൻ, ജോ. ഡയറക്ടർ സി. ക്രിസ്റ്റീന എഫ്. സി. സി എന്നിവർ പ്രസംഗിച്ചു.



Leave a Reply