April 24, 2024

നിലമ്പൂർ – നെഞ്ചങ്കോട്‌ , തലശ്ശേരി– മൈസൂർ റെയിൽവെ : സർവ്വേ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ.

0
Img 20210206 Wa0183.jpg
നിലമ്പൂർ – നെഞ്ചങ്കോട്‌ , തലശ്ശേരി– മൈസൂർ റെയിൽവെ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി കേരള അതിർത്തിയിലുള്ള സർവെ ഈ മാസം ആരംഭിക്കുമെന്ന്‌ സി കെ ശശീന്ദ്രൻ എംഎൽഎ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കേരള റെയിൽ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ്‌ ചുമതലപ്പെടുത്തിയ സിസ്‌ട്രാ എന്ന സ്ഥാപനമാവും ഡിറ്റൈയിൽ പ്രൊജക്ട്‌ റിപ്പോർട്ട്‌  തയ്യാറാക്കുക. ഇതിനാവശ്യമായ 100 കോടി രൂപ കൈമാറിയതായും എംഎൽഎ അറിയിച്ചു.
നഞ്ചങ്കോട്‌ – നിലമ്പൂർ റെയിൽവെ ലൈൻ യാഥാർഥ്യമാക്കുന്നതിൽ കർണാടക ഇപ്പോഴും എതിർപ്പ്‌ പ്രകടിപ്പിക്കുകയാണെന്നും ഇത്‌ പരിഹരിച്ച്‌ സർവെ നടത്താനുള്ള ശ്രമം തുടരുന്നുണ്ടെന്നും  അതിനിടയിൽ   കേരള അതിർത്തിയിലെ സർവെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.  ഇതിന്റെ ഭാഗമായാണ്‌ നിലമ്പൂർ മുതൽ കൽപ്പറ്റ വരെയുള്ള ഭാഗത്ത്‌ സർവെ പൂർത്തീയാക്കുന്നത്‌. തലശ്ശേരി – മൈസൂർ – റെയിൽവെ ലൈൻ പാതയുടെ സർവെയും ഇതിന്റെ ഭാഗമായി നടക്കും. ഈ രണ്ട്‌ ലൈനുകളും വയനാട്ടിൽ സംഘമിച്ച്‌ ഒറ്റ പാതയായി കർണാടകയിലേക്ക്‌ പോകുന്ന രീതിയിലാണ്‌ നിലവിലെ പദ്ധതി.  സർവെ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയാണ്‌ നീക്കിവെച്ചിട്ടുള്ളതെന്നും എംഎൽഎ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *