കൽപ്പറ്റ:കിലയുടെ സഹായത്തോടെ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതി, വിവിധ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടത്തിവരുന്ന ആദിവാസി ലഹരി വിമുക്ത ക്യാമ്പയ്ന് ‘പുതുജീവനം’ പദ്ധതിയുടെ അവലോകനയോഗം, പച്ചപ്പ് ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സി.കെ. ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ പി. സാജിത അധ്യക്ഷത വഹിച്ചു. പുതുജീവനം പദ്ധതിയുടെ ഒന്നാംഘട്ട റിപ്പോര്‍ട്ട് ഐ.റ്റി.ഡി.പി…
Day: February 22, 2021
ഹരിത വീട്, ശുചിത്വ വീട് ബോധവല്‍ക്കരണം തുടങ്ങി
കൽപ്പറ്റ:ശുചിത്വ, മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുളള ടീന്‍ ഫോര്‍ ഗ്രീന്‍ കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ വിദ്യാപുരം റസിഡന്‍സ് അസോസിയേഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വ്വഹിച്ചു. ഹരിതകേരളം മിഷന്, ശുചിത്വ മിഷന് എന്നിവരുടെ നേതൃത്വത്തിലുളള പദ്ധതി എന്‍.എസ്.എസ് വളണ്ടിയര്‍ മാരുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ…

കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
മാനന്തവാടി:കേരള പ്രവാസി സംഘത്തിന്റെ മാനന്തവാടി ഏരിയ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഏരിയ സെക്രട്ടറി എൻ എ മാധവൻ മുതിർന്ന അംഗം ഖദീജയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബിജു മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ സെക്രട്ടറി കെ കെ നാണു, ജോയിന്റ് സെക്രട്ടറി സരുൺ മാണി, മിനി ബിജു തുടങ്ങിയവർ സംസാരിച്ചു.

അത്തിച്ചാൽ ട്രൈബൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു
അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിലെ ആദ്യ ട്രൈബൽ ലൈബ്രറി കാരച്ചാൽ വാർഡിലെ അത്തിച്ചാലിൽ പഞ്ചായത്ത് പ്രസിഡന്റ സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ടി കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ പുസ്തകവിതരണോദ്ഘാടനം ചെയ്തു. ശ്രീമതി ചന്ദ്രിക ഏറ്റുവാങ്ങി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ കെ ജോർജ്ജ്…

സ്പെക്ട്രം’ തൊഴില്‍ മേള സംഘടിപ്പിക്കും
കൽപ്പറ്റ: കേരള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍, എന്‍.സി.വി.ടി/എസ്.സി.വി.ടി അംഗീകാരമുളള ഐ.ടി.ഐകളില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലയിലും ‘സ്പെക്ട്രം’ തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 24 -ന് കല്‍പ്പറ്റ കെ.എം. എം. ഗവണ്മെന്റ്. ഐ. ടി.ഐയിലായിരിക്കും താെഴില്‍ മേള നടക്കുക. ജില്ലയിലെ മൂന്ന് ഗവണ്മെന്റ്, ഐ. ടി.ഐകളിലെയും നാല്…

കെസിവൈഎം മാനന്തവാടി രൂപത പ്രവർത്തനവർഷ ഉദ്ഘാടനം എനോഷ് 2021 ന് തുടക്കമായി
മാനന്തവാടി: നൈതീക യുവത്വം സമഗ്ര സമൂഹ പുനർനിർമ്മിതിക്ക് എന്ന് ആപ്തവാക്യത്തിലൂന്നി കെസിവൈഎം മാനന്തവാടി രൂപത 2021 പ്രവർത്തനവർഷത്തിന് ആരംഭം കുറിച്ചു.മരക്കടവ് സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ച് മുള്ളൻകൊല്ലി മേഖലയുടെ ആതിഥേയത്വത്തിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവുമായ എനോഷ് 2021ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാതടത്തിൽ…

ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം; ദ്വിദിന ഫോട്ടോ പ്രദര്‍ശനത്തിന് വൈത്തിരിയില്‍ തുടക്കമായി
കൽപ്പറ്റ:ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ദ്വിദിന ഫോട്ടോ പ്രദര്‍ശനം വൈത്തിരിയില്‍ തുടങ്ങി. ബസ് സ്്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വിനോദ സഞ്ചാര, സാമൂഹ്യക്ഷേമ രംഗങ്ങളിലും ജില്ല കൈവരിച്ച…

കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരപോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി.
രാജ്യത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ കര്‍ഷകര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും, മോദിയുടെ രണ്ടോ-മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ഗാന്ധി എം പി. ട്രാക്ടര്‍ റാലിക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ഇന്ന് രാജ്യത്തെ കര്‍ഷകരുടെ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേന്ദ്രംഭരിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ…

ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്; 142 രോഗമുക്തി . 49 സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (22.02.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 142 പേര് രോഗമുക്തി നേടി. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26208…

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…