വയനാട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്; 178 പേര്‍ക്ക് രോഗമുക്തി


കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (18.02.21) 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. കൂടാതെ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ…


പ്രേമരാജൻ വൈദ്യർ : ആയുർവ്വേദ സിദ്ധ ചികിത്സയിലെ അത്ഭുതക്കൈപ്പുണ്യം


ജിത്തു തമ്പുരാൻ വയനാട് മാനന്തവാടി ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിന് പിറകുവശത്തുള്ള റോഡിലൂടെ ഒരല്പം മുന്നോട്ടുപോയാൽ പ്രേമരാജൻ വൈദ്യരുടെ വീട് കാണാം …. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് പ്രേമരാജൻ വൈദ്യരെ തിരക്കി രോഗികൾ ഇവിടെ എത്തുന്നു …. പ്രേമേട്ടൻറെ ജീവിതകഥ അത്ഭുതപ്പെടുത്തുന്നതാണ് … അറിയപ്പെടുന്ന ഒരു കവി കൂടിയായ പ്രേമേട്ടൻ അടിയന്തിരാവസ്ഥക്കാലത്ത് വ്യവസ്ഥിതികൾ ക്കെതിരെ…


മിൽമ വയനാട് ഡെയറിയിൽ കണ്ടൻസിംഗ് മിൽക്ക് പ്ലാന്റ്; 19 ന് ഇ.പി. ജയരാജൻ നാടിന് സമർപ്പിക്കും


കൽപ്പറ്റ: മിൽമ വയനാട് ഡെയറിയിലെ കണ്ടെൻസിംങ്ങ് മിൽക്ക് പ്ലാന്റ് ഉദ്ഘാടനം ഫെബ്രുവരി 19ന് നടക്കും. കൽപ്പറ്റയിലെ മിൽമ ഡെയറിയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. വയനാട് പാർലമെന്റ് അംഗം കൂടിയായ രാഹുൽ ഗാന്ധി ആശംസ സന്ദേശം നൽകും.കേരള വെറ്ററിനറി ആന്റ്…


കാത്തിരിപ്പിന് കാൽ നൂറ്റാണ്ട്; പാലം എന്ന സ്വപ്നം യാഥാർത്ഥ്യമാവാതെ പാലിയാണയിലെ രണ്ട് ഗ്രാമങ്ങൾ


പടിഞ്ഞാറത്തറ : പുഴയോട് ചേർന്ന രണ്ട് ഗ്രാമങ്ങൾ പാലത്തിനായി കാത്തിരിക്കുന്നു. പടിഞ്ഞാറത്തറ-വെളളമുണ്ട ഗ്രാമ പഞ്ചായത്തുകളുടെ കരകളിലെ പാലിയാണ, തേർത്ത് കുന്ന് പ്രദേശവാസികളാണ് കാൽ നൂറ്റാണ്ടിലേറെയായി ആവശ്യം ഉന്നയിക്കുന്നു. പാലിയാണ ഭാഗക്കാർക്ക് പടിഞ്ഞാറത്തറ ,കൽപ്പറ്റ ഭാഗത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തിപ്പെടാൻ എളുപ്പമാകും ഇവിടെ പാലം വന്നാൽ. പാലമില്ലാത്തതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് തരുവണ എത്തിയാലെ മറ്റ് പ്രധാന സ്ഥലത്തേക്ക്…