തരുവണ കമ്പ അന്ത്രുവിന്റെ മകന്‍ മുഹമ്മദ് ജസീല്‍ (20) നിര്യാതനായി.


തരുവണ : തരുവണ കമ്പ അന്ത്രുവിന്റെ മകന്‍ മുഹമ്മദ് ജസീല്‍ (20) നിര്യാതനായി. എസ് എസ് എഫ് തരുവണ യൂനിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്നു.  മാതാവ്: റുഖിയ. സഹോദരങ്ങള്‍: മുഹമ്മദ് ആഷിഖ്, റാഷിദ. 


ആദ്യ സൗത്ത് ഇൻഡ്യൻ ഇൻഫ്ളുവൻസേഴ്സ് സംഗമത്തിന് ഇന്ന് വയനാട്ടിൽ തുടക്കമായി


കൽപ്പറ്റ: തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഇൻഫ്ളുവൻസേഴ്സ് സംഗമത്തിന് ഇന്ന് ( ബുധനാഴ്ച )വയനാട്ടിൽ തുടക്കമായി. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ന്യൂസ് പോർട്ടൽ പ്രതിനിധികൾ ബ്ലോഗർമാർ , യൂട്യൂബർ മാർ എന്നിവരാണ് ത്രിദിന സംഗമത്തിൽ പങ്കെടുക്കുനത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഹോസ്പിറ്റാലിറ്റി പാർട്ണറായ…


വയനാട് ജില്ലയിൽ ഇന്ന് 85 പേര്‍ക്ക് കൂടി കോവിഡ്: എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ


കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 173 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25623 ആയി. 23820 പേര്‍…