മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി


. വയനാട്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടനം കേന്ദ്രമായ കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി. ഫെബ്രുവരി 1മുതൽ 11വരെ 11ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാളിന് ഫോറോനാ വികാരി റവ. ഫാ. ബിജു മാവറ കോടിയേറ്റി. എല്ലാ ദിവസവും രാവിലെ 6മണിക്കും 10മണിക്കും 4മണിക്കും തിരുന്നാൾ കുർബാനയും നൊവേനയും നടത്തുന്നതാണ്. പ്രധാന തിരുനാൾ ദിവസങ്ങളായ…


സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വയനാട് ഉപകേന്ദ്രത്തിൽ പരിശീലനത്തിന് അപേക്ഷിക്കാം


കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വയനാട് ഗവൺമെന്റ് കോളേജിലെ ഉപകേന്ദ്രത്തിൽ ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ത്രിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിന്റെ ഒന്നാംവർഷ പരിശീലന ക്ലാസുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ് (ഓഫ്…


ജില്ലാ ആയുർവേദ ആശുപത്രിയിൽ തുളസീ വനം നിർമ്മിച്ചു


കൽപ്പറ്റ : ഹരിത  പ്രോട്ടോക്കോളിന്റെ ഭാഗമായി കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ  തുളസീ വനം നിർമ്മിച്ചു.ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ  ഓഫീസർ ഡോ സുഷ  ഒ.വി  തുളസിച്ചെടി നട്ടു കൊണ്ട് ഉത്ഘാടനം ചെയ്തു.തുളസി  അന്തരീക്ഷത്തിലെ മലിന വായുവിനെ  വലിച്ചെടുത്തു  ഓക്സിജൻ പുറത്ത് വിടുന്നവയാണ്.രോഗ പ്രതിരോധ മരുന്നുകളിലും  തുളസി പ്രധാന ഘടകമാണ്. ഡോ അരുൺ ബേബി,ഡോ…


കുട്ടികളുടെ വൈകല്യ നിര്‍ണ്ണയ പരിചരണം: ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു


കുട്ടികളുടെ വൈകല്യ നിര്‍ണ്ണയ പരിചരണ കേന്ദ്രമായ വയനാട് ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ (പ്രാരംഭ ഇടപെടല്‍ കേന്ദ്രം)  പുതിയ കെട്ടിടം ആരോഗ്യമന്ത്രി കെ.കെ ശൈലജ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ചെറു പ്രായത്തില്‍ കണ്ടെത്തി അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള സേവനങ്ങള്‍  കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.…


പായോട് തയ്യുള്ളതിൽ പരേതനായ പോക്കറിന്റെ ഭാര്യ പാത്തുട്ടി (74) നിര്യാതയായി


     മാനന്തവാടി:  പായോട് തയ്യുള്ളതിൽ പരേതനായ പോക്കറിന്റെ ഭാര്യ പാത്തുട്ടി (74) നിര്യാതയായി.  മക്കൾ: ഹമീദ്, അബ്ബാസ്, റസാക്ക്, സിദ്ദിഖ്. മരുമക്കൾ:  സാബിറ, റംല, സുനീറ, ഷാജിദ .


എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ


കൽപറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള വർദ്ധന നിർദ്ദേശിക്കേണ്ട പതിനൊന്നാം ശമ്പള കമ്മീഷൻ ഒരു രൂപ പോലും വർദ്ധിപ്പിക്കാതെ ഗിമ്മിക്ക് കാണിക്കുകയായിരുന്നു എന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മുപ്പതാമത് വയനാട് ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.   2016 ൽ പത്താം ശമ്പള കമ്മീഷൻ നിശ്ചയിച്ച ശമ്പളത്തിൻ്റെ കൂടെ ഇപ്പോൾ കുടിശ്ശികയായ…


കുഴൽപ്പണ കവർച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റിൽ


കൽപ്പറ്റ:  ദേശീയ പാതയിലെ കുഴൽപ്പണ കവർച്ച ക്വട്ടേഷൻ സംഘത്തിലെ  രണ്ടാം പ്രതിയും അറസ്റ്റിൽ . എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശിയായ മുലംകുടിയിൽ വീട്ടിൽ അജീഷ്.എം.ജെ.(35) എന്ന പ്രതിയെ തൃശ്ശൂരിലെ മുരിങ്ങൂരിൽ വെച്ചു അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇൻസ്പെക്ടർ അബ്ദുൾ ഷെരീഫിൻ്റെ  നേതൃത്വത്തിലുള്ള സംഘം  മീനങ്ങാടി സ്റ്റേഷനിൽ കൊണ്ടുവന്നു അറസ്റ്റ് രേഖപ്പെടുത്തി. മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ പാതിരിപ്പലത്ത് ദേശീയപാതയിൽ വെച്ച്…


ഓൺലൈൻ അദാലത്ത് – 9 പരാതികൾ തീർപ്പാക്കി


മാനന്തവാടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 9 പരാതികൾ തീർപ്പാക്കി. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകർ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി  ജില്ലാ കളക്ടറെ പരാതികൾ അറിയിച്ചു.  15 പരാതികളാണ്   അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 9 പരാതികൾ തീർപ്പാക്കി. തീർപ്പാക്കാത്തവ  വിശദ റിപ്പോർട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട…


വയനാട്ടിൽ 200 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.02.21) പുതുതായി നിരീക്ഷണത്തിലായത് 200 പേരാണ്. 350 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7108 പേര്‍. ഇന്ന് പുതുതായി 18 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 320 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 255415 സാമ്പിളുകളില്‍ 253978 പേരുടെ ഫലം ലഭിച്ചു. ഇതില്‍…


വയനാട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്: . 287 പേര്‍ക്ക് രോഗമുക്തി


. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (1.02.21) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…