കാരാപ്പുഴ ഡാമിനോട് ചേര്‍ന്നുള്ള കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ് റിട്ട.എസ്‌ഐ മരണപ്പെട്ടു.

കാരാപ്പുഴ:കാരാപ്പുഴയിലെ ഡാമിനോട് ചേര്‍ന്നുള്ള കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ് റിട്ട.എസ്‌ഐ മരണപ്പെട്ടു.എരുമാട് പനഞ്ചിറ സ്വദേശി കാക്കനാട്ട് വീട്ടില്‍ ജോര്‍ജ്ജ്(62) ആണ് മരിച്ചത്.ഇന്ന് 7 മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം.കുഴഞ്ഞുവീണയുടന്‍ ഇദ്ദേഹത്തെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിയമസഭാ തെരഞ്ഞെടുപ്പ്;ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എസി.) രൂപീകരിച്ചു

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എസി.) രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ചെയര്‍പേഴ്സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് മെമ്പര്‍ സക്രട്ടറിയും എ.ഡി.എം. ടി.ജനില്‍ കുമാര്‍, ഫീല്‍ഡ് ഔട്ട്റിച്ച് ബ്യൂറോ ഓഫിസര്‍ എം.വി.പ്രജിത് കുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ.സജീവന്‍,…

യൂത്ത് കോണ്‍ഗ്രസ്സ് ഏകദിന ഉപവാസ സമരം നടത്തി

കല്‍പ്പറ്റ:പിണറായി സര്‍ക്കാറിന്റെ പിന്‍ വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയുന്ന ഉദ്യോഗാര്‍ത്ഥിക്കളെ പിന്തുണച്ചും, നിരാഹാര സമരം തുടരുന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.…

നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കൽപ്പറ്റ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ഉത്തരവായി. എ.ഡി.എം. ടി.ജനില്‍ കുമാര്‍ (എം.സി.സി), ഡെപ്യൂട്ടികളക്ടര്‍ സി.ആര്‍.വിജയലക്ഷ്മി (മാന്‍പവര്‍ മാനേജ്മെന്റ്), എല്‍.ആര്‍ സ്പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ജെ.സെബാസ്റ്റ്യന്‍ (ഇ.വി.എം), അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ് (സ്വീപ്പ്), ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ (ക്രമസമാധാനം), ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍…

വയനാട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ്; 81 സമ്പര്‍ക്കത്തിലൂടെ രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (27.02.21) 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26794 ആയി.…

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്; 4650 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

എടവകയിൽ തൊഴിലുറപ്പ് പദ്ധതി വഴി ബാസ്ക്കറ്റ് ബോൾ കോർട്ട്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ നിന്നും  അഞ്ചു ലക്ഷം രൂപ വകയിരുത്തി,വാളേരി സ്കൂൾ ഗ്രൗണ്ടിൽ നിർമിച്ച ആദ്യ ബാസ്‌ക്കറ്റ്‌ ബോൾ കോർട്ടിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.      ഇരുപത്തിയെട്ട് മീറ്റർ നീളവും പതിനഞ്ച് മീറ്റർ വീതിയുമുള്ള കോൺഗ്രീറ്റ് പ്രതലത്തിലുള്ള കോർട്ടിൻ്റെ നിർമാണത്തിനായി ആകെ…

ദേശീയ ശാസ്ത്ര ദിന ആഘോഷങ്ങളുമായി ടോട്ടം റിസോഴ്‌സ് സെന്ററും

  ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ടോട്ടം റിസോഴ്‌സ് സെന്റർ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. “നാനോ സയൻസും നാനോ ടെക്നൊളജിയും; ഒരു ആമുഖം” എന്ന വിഷയത്തിൽ ഫെബ്രുവരി 28 വൈകീട്ട് 7 മണി മുതൽ 8 വരെ പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വിദ്യാ രാജൻ സംസാരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ…

പ്രതികാത്മക ഉന്തുവണ്ടി ആംബുലൻസ് യാത്ര നടത്തി

മാനന്തവാടി:ഓൾ ഇന്ത്യ ഫാർമേഴ്സ്അസോസിയേഷൻ,എഫ് ആർ എഫ്, വൺഇന്ത്യ വൺ പെൻഷൻ, മനുഷ്യാവകാശ സംരക്ഷണ സമിതി, നന്മ വയനാട് എന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ  പെട്രോൾ, ഡിസൽ പാചകവാതക വില വർദ്ധനവിനെതിരെ പ്രതികാ ത്മക ഉന്തുവണ്ടി ആംബുലൻസ് യാത്രയും,പോസ്റ്റ് ഓഫിസിന് മുമ്പിൽ ധർണ്ണയും നടത്തി.എഫ് ആർ എഫ് സംസ്ഥാന ട്രഷറർ എൻ ജെ ജോൺ ഉദ്ഘാടനം ചെയ്തു.പി.ജെ ജോൺ…

കേരളാ സ്റ്റേറ്റ് സർവ്വിസ്പെൻഷനേഴ്സ് യൂണിയൻ നിയമബോധവൽക്കരണ ക്ലാസ്സും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി

കേരളാ സ്റ്റേറ്റ് സർവ്വിസ്പെൻഷനേഴ്സ് യൂണിയൻ നഗരസഭാ സംസ്കാരിക വേദിയുടെയും വനിതാ വേദിയുടെയും നേതൃത്വത്തിൽ നിയമബോധവൽക്കരണ ക്ലാസ്സും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. ബോർഡ് സ്കൂളിൽ നടന്ന പരിപാടി ജില്ലാ ലിഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്‌ജ് രാജേഷ് കെ ഉദ്ഘാടനം ചെയ്തു .റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ രവിന്ദ്രൻ വി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.എം…