സർഗ്ഗ ഗ്രന്ഥാലയം ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.


വെള്ളമുണ്ട: ഒഴുക്കൻമൂല  സർഗ്ഗ ഗ്രന്ഥാലയം ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.    വൈസ് പ്രസിഡണ്ട്  ജംഷീർ കുനിങ്ങാരത്ത് . ,ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെെയർമാൻ  ജുുനൈദ് കൈപ്പാാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാലൻ,  ,  വാർഡ് മെമ്പർമാർമാരായ അബ്ദുള്ള കണിയാൻ കണ്ടി, എം. ലതിക, അമ്മദ്…


പരിസ്ഥിതിലോലമേഖല: സി പി എമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം: യു ഡി എഫ്


കല്‍പ്പറ്റ: പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് വഴിതടയല്‍ സമരം നടത്തി സി പി എം വയനാട്ടിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനന്‍ എന്‍ ഡി അപ്പച്ചന്‍ കുറ്റപ്പെടുയി. ഒന്നരവര്‍ഷം മുമ്പ് വൈത്തിരി, കൊയിലാണ്ടി, താമരശേരി, മാനന്തവാടി എന്നീ താലൂക്കുകളില്‍പ്പെടുന്ന വില്ലേജുകളില്‍ സമാനപ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ യു…


ജില്ലയില്‍ 212 പേര്‍ക്ക് കൂടി കോവിഡ്: . 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ


വയനാട് ജില്ലയില്‍ ഇന്ന് (7.02.21) 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകനും കോവിഡ് ബാധിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ ജില്ലയില്‍ കോവിഡ്…


മലയാളി കർഷകനെ കർണാടകത്തിൽ ആന ചവിട്ടി കൊന്നു


നടവയല്‍: മലയാളി കർഷകനെ  കർണാടകത്തിൽ ആന ചവിട്ടി കൊന്നു.  നടവയല്‍ സ്വദേശി കുരുന്നുംകര ജോയി (51) യെയാണ് കര്‍ണ്ണാടക സര്‍ഗൂരിലെ ഇഞ്ചി കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടം നനയക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കൃഷിയിടത്തിലെ ജലവിതരണത്തിനായി പൈപ്പുകളിടാന്‍ സ്ഥാപിച്ച കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ജാന്‍സി. മക്കള്‍: അഷിത,ആഷ്മി,അഷിന്‍.…


പരിസ്ഥിതി ലോല പ്രഖ്യാപനം – കേരള സർക്കാർ ധവളപത്രമിറക്കണം: ഗാന്ധിദർശൻ വേദി.


  വയനാട്ടിലെ ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചത് ശാസ്ത്രീയമായി പുന:പരിശോധിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി കേരള  സർക്കാരിനോട് ആവശ്യപ്പെട്ടു.  പരിസ്ഥിതി ലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വനം വകുപ്പും കേരള സർക്കാരും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എഴുതിയ കത്തിടപാടുകൾ പ്രസിദ്ധീകരിക്കണമെന്നും ഈ വിഷയത്തിൽ കേരള സർക്കാർ ഒരു ധവളപത്രം…


തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നേടിയ കുഞ്ഞിമുഹമ്മദിനെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.


തൊഴിൽ മേഖലയിൽ മികച്ച പ്രവർത്തം കാഴ്ചവെക്കുന്ന തൊഴിലാളികക്കായി സംസ്ഥാനസർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിൽ സംസ്ഥാനത്തെ മികച്ച തയ്യൽ തൊഴിലാളി അവാർഡ് കരസ്ഥമാക്കിയ പാണ്ടിക്കടവ് സ്വദേശി  കുഞ്ഞി മുഹമ്മദിനെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. പ്രസിഡന്റ് ജസ്റ്റിൻ ബേബി ,സ്റ്റാൻ്റിംഗ്  കമ്മിററി ചെയർമാൻ കെ.വി. വിജോൾ, എടവക ഗ്രാമ പഞ്ചായത്ത് വൈപ്രസിഡന്റ് ശർമിനശിഹാബ്, സ്റ്റാൻ്റിംഗ്  കമ്മിറ്റി…


പട്ടയഭൂമിയിലെ മരം മുറിക്കരുതെന്ന ഉത്തരവ് കർഷകർക്ക് തിരിച്ചടിയായി


  സുൽത്താൻ ബത്തേരി: പട്ടയഭൂമിയിലെ ചന്ദനം ഒഴിച്ചുള്ള മരങ്ങൾ മുറിക്കാമെന്ന സർക്കാർ ഉത്തരവ് പിൻവലിച്ച നടപടി പുനപരിശോധിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. മരം മുറിക്കാമെന്ന  2017 ലെ റവന്യൂ  സെക്രട്ടറിയുടെ ഉത്തരവാണ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത്.ഇതിനെതിരെ കർഷക രോഷം ശക്തമായി. 1964ലെ കേരള ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ നട്ടുവളർത്തിയതും സ്വമേധയ ഉണ്ടായതുമായ ചന്ദനം…


പരിസ്ഥിതി ദുർബ്ബലമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ


 പരിസ്ഥിതി ദുർബ്ബലമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷബീറലി വെള്ളമുണ്ട ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് പ്രകാരം 119 സ്ക്വയർ കി.മീറ്റർ ദൂരം പരിസ്ഥിതി ദുർബ്ബലമാകുമ്പോൾ പൂർണ്ണമായും വയനാടിന്റെ വികസനത്തെ പുറകോട്ട് നയിക്കുന്ന സാഹചര്യമുണ്ടാകും.  നിലവിൽ തന്നെ  വയനാട് വന്യജീവി ആക്രമണത്തിലും രാത്രി യാത്ര നിരോധനത്തിലുമൊക്കെയാണ് കുടുങ്ങിക്കിടക്കുകയാണ്. വയനാടിനെ ജനവാസ…


ബഫർ സോൺ: കരട് വിഞാപനം പിൻവലിക്കുക : കെ ആർ എഫ് എ വയനാട് ജില്ലാ കമ്മിറ്റി


    കൽപ്പറ്റ :  വന്യജീവി സങ്കേതമായി ചിത്രീകരിച്ച് വയനാടിന് ചുറ്റും ബഫർ സോണായി നിർണയിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വയനാട് ജില്ലയെ ഒറ്റപ്പെടുത്തുന്നു എന്ന് കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ പ്രവർത്തകസമിതി യോഗം ആശങ്ക പ്രകടിപ്പിച്ചു .വയനാട്ടിലെ പൊതു സമൂഹം പ്രകൃതി ദുരിതങ്ങളാലും വന്യമൃഗ ശല്യങ്ങളാലും കൃഷിയും ജന ജീവിതവും പാടെ…


നിലമ്പൂർ – നെഞ്ചങ്കോട്‌ , തലശ്ശേരി– മൈസൂർ റെയിൽവെ : സർവ്വേ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ.


നിലമ്പൂർ – നെഞ്ചങ്കോട്‌ , തലശ്ശേരി– മൈസൂർ റെയിൽവെ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി കേരള അതിർത്തിയിലുള്ള സർവെ ഈ മാസം ആരംഭിക്കുമെന്ന്‌ സി കെ ശശീന്ദ്രൻ എംഎൽഎ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കേരള റെയിൽ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ്‌ ചുമതലപ്പെടുത്തിയ സിസ്‌ട്രാ എന്ന സ്ഥാപനമാവും ഡിറ്റൈയിൽ പ്രൊജക്ട്‌ റിപ്പോർട്ട്‌  തയ്യാറാക്കുക. ഇതിനാവശ്യമായ 100 കോടി രൂപ കൈമാറിയതായും…