എം എസ് എംഐ ബത്തേരി ക്രിസ്തു ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ റെനി (69) നിര്യാതയായി


ബത്തേരി: എം എസ് എംഐ  ബത്തേരി ക്രിസ്തു ജ്യോതി പ്രൊവിൻസ് അംഗം ആയ സി.റെനി MSM I (69) നിര്യാതയായി . മൃതസംസ്ക്കാരം നാളെ 10 മണിക്ക്  അസംപ്ഷൻ ഫൊറോന ചർച്ച് സെമിത്തേരിയിൽ. കല്ലുവയൽ ഇടവക മോനിപ്പിള്ളിൽ  പരേതരായ കുര്യാക്കോസ് മറിയം ദമ്പതികളുടെ മകളാണ് .ഗൂഡലൂർ പുഷപ്പഗിരി ഹോസ്പിറ്റൽ ,പുത്തൂർവയൽ, നിരവിൽപ്പുഴ, നിലമ്പൂർ, മരകാവ്, അങ്കമാലി…


പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്ത് പഞ്ചായത്ത് പ്രസിഡൻ്റും പൾസ് എമർജൻസി അംഗങ്ങളും


പൊഴുതന:  സുഗന്ധഗിരി മുതൽ പെരിങ്കോട വരെ റോഡിനു ഇരു വശവുമുള്ള പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റ് വേസ്‌റ്റുകളും വൃത്തിയാക്കി പൾസ് എമർജൻസി കേരള പൊഴുതന യൂണിറ്റ്.  പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി പരിപാടി  ഉദ്ഘാടനം ചെയ്തു. വൃത്തിയാക്കലിൻ്റെ തുടക്കം മുതൽ അവസാനം വരെയും പഞ്ചായത്ത്  പ്രസിഡൻ്റും  പൾസ് എമർജൻസി അംഗങ്ങളുടെ കൂടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി .…


ബഫര്‍ സോണ്‍ : ഗ്രാമ സഭകള്‍ക്ക് വന സംരക്ഷണത്തില്‍ കൂടുതല്‍ അധികാരം നല്‍കണം: കേരള മുസ്ലിം ജമാഅത്ത്


കല്‍പ്പറ്റ: നിര്‍ദ്ദിഷ്ട ബഫര്‍ സോണ്‍ മേഖലകളിലെ ഗ്രാമ സഭകള്‍ക്ക് വന സംരകഷണ വിഷയത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന്  കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ ക്യാബിനറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ വയനാട് പോലുള്ള മലയോര പ്രദേശങ്ങളില്‍ ഉണ്ടായ വലിയ തോതിലുള്ള ജനവാസത്തിന്‍റെ സ്വഭാവത്തിനനുസരിച്ച് വനാതിര്‍ത്തികള്‍ പുനര്‍ നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  വനത്തെയും വന്യമൃഗങ്ങളെയും മനുഷ്യരെയും…


പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം.


പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് തൃശ്ശിലേരിയിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. . മൊട്ട, മുത്തുമാരി, അമ്പലമൂല, പ്ലാമൂല, ആനപ്പാറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പ്രകടനങ്ങൾ പള്ളിക്കവലയിൽ സംഗമിച്ചു. തുടർന്ന് പ്രതിഷേധ യോഗവും നടന്നു.കർഷക കൂട്ടായ്മ ചെയർമാൻ ഫാ. സിജൊ അറാട്ടുകുടി അധ്യക്ഷത വഹിച്ചു.


വയനാട് പാരിസ്ഥിതിക പ്രധാന്യമേഖലയാക്കിയ വിജ്ഞാപനം പിന്‍വലിക്കണം: രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി


.തിരുവനന്തപുരം:    വയനാട്  വന്യജീവീ സങ്കേതത്തിന്റെ   ചുറ്റമുള്ള പ്രദേശങ്ങളെ  അതീവ പാരിസ്ഥിതിക  പ്രധാന്യമുള്ള മേഖലയായി  ഉള്‍പ്പെടുത്തി കേന്ദ്ര വനം  പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം  ഉടനടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.  പ്രദേശത്ത് ദശാബ്ദങ്ങളായി അധിവസിക്കുന്ന  ലക്ഷക്കണക്കിനാളുകളുടെ  ജീവിതത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കാന്‍ മാത്രമേ ഈ  വിജ്ഞാപനം  ഉതകൂ. മാത്രമല്ല ഈ…


വയനാട്ടിൽ 291 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (8.02.21) പുതുതായി നിരീക്ഷണത്തിലായത് 291 പേരാണ്. 403 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6158 പേര്‍. ഇന്ന് പുതുതായി 36 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 358 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 262520 സാമ്പിളുകളില്‍ 259205 പേരുടെ ഫലം ലഭിച്ചു. ഇതില്‍…


വയനാട്ജി ല്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്: 181 പേര്‍ക്ക് രോഗമുക്തി


. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (8.02.21) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 181 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.   ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത്…


വ്യത്യസ്ഥയാണീ ലേഖയാം മുനിസിപ്പൽ കൗൺസിലർ


വ്യത്യസ്ഥയാണീ ലേഖയാം ഡിവിഷൻ കൗൺസിലർ *ജിത്തു തമ്പുരാൻ* ലേഖാ രാജീവൻ , മാനന്തവാടി മുനിസിപ്പാലിറ്റി  ഡിവിഷൻ 32 കുഴി നിലത്തിന്റെ കൗൺസിലർ  ,സ്വന്തം ഡിവിഷനിലെ പരിസ്ഥിതി സ്നേഹികളായ യുവാക്കളോടൊപ്പം 2021 ഫെബ്രുവരി 08 ന്റെ ഹർത്താൽ  ദിനം ചെലവഴിച്ചത് കുഴിനിലം ചെക്ക് ഡാം വൃത്തിയാക്കി ക്കൊണ്ടായിരുന്നു …. പ്രബലരായ  കക്ഷി  രാഷ്ട്രീയ സ്ഥാനാർഥികൾക്ക് എതിരെ ഫുട്ബോൾ…


23 ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.


പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ   എരിയപ്പള്ളി, കളനാടികൊല്ലി , കേളക്കവല,കല്ലുവയൽ , എം.എൽ.എ , മാനി  വയൽ,ബസവൻകൊല്ലി ,കഥവാ കുന്ന് , പാക്കെട്ടി ,ഉദയാ, താഴെയങ്ങാടി  എന്നിവിടങ്ങളിൽ ഇന്ന് (ചൊവ്വ)  8 മുതൽ 5 വരെ വൈദ്യുതി പൂർണമയോ ഭാഗീകമായോ മുടങ്ങും  കോറോം ഇലക്ട്രിക്കൽ സെക്ഷനിലെ  അരിമല, കുഞ്ഞോം, കല്ലിങ്കൽ,  കുഞ്ഞോം ടൗവ്വർ എന്നിവിടങ്ങളിൽ ഇന്ന് (ചൊവ്വ) …


കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാഗ്രത വേണം- ഡി.എം.ഒ.


സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ച സാഹചര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. വിദ്യാർത്ഥികളിൽ കോവിഡ് വ്യാപിച്ചാൽ  വീട്ടിലുള്ള മുതിർന്നവരിലേക്ക് അത് പകരാനും  പ്രായമായവർക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. യാത്രാ വേളകളിലും…