കിസാൻ സംഘർഷ്‌ കോ–ഓർഡിനേഷൻ കമ്മറ്റി 46 ദിവസം പിന്നിട്ടു.


ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കിസാൻ സംഘർഷ്‌ കോ–ഓർഡിനേഷൻ കമ്മറ്റി കൽപ്പറ്റ എച്ച്ഐഎം യു പി സ്കൂളിന് സമീപം നടത്തുന്ന  ഐക്യദാർഢ്യ സത്യാഗ്രഹം 46 ദിവസം പിന്നിട്ടു.   ഇന്ന് നടന്ന സമരം സി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.  പി കെ ശ്രീജൻ  അധ്യക്ഷത വഹിച്ചു. ടി ടി സ്കറിയ ,കെ ശശാങ്കൻ…


കൽപ്പറ്റ ഹോണ്ട ഷോറൂമിൽ സർവീസിനെത്തിയ സ്കൂട്ടി മോഷണം പോയി: സി സി ടി വി ദൃശ്യങ്ങൾ പുറത്ത്


കൽപ്പറ്റ  ഹോണ്ട ഷോറൂമിൽ സർവീസിനെത്തിയ സ്കൂട്ടി മോഷണം പോയി:  സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. കൽപ്പറ്റ കൈനാട്ടിയിലെ കച്ചേരി ഹോണ്ട ഷോറൂമിൽ  സർവീസിനെത്തിച്ച സ്കൂട്ടിയാണ് മോഷണം പോയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ്  സംഭവം. കരണി സ്വദേശി സൈദിൻ്റെ കെ.എൽ 12 എൻ 2507  രജിസ്ട്രേഷനിലുള്ള  ഗ്രേ കളർ ഡിയോ സ്കൂട്ടിയാണ് മോഷണം…


ഡൽഹി കർഷകർക്ക് കെ.സി.വൈ.എം. ഐക്യദാർഢ്യം: ബഫർ സോൺ പിൻവലിക്കണം’


കെ.സി.വൈ.എം. മാനന്തവാടി  മേഖലയും   കല്ലോടി  മേഖലയും  സംയുക്തമായി  ഡൽഹി കർഷകർക്ക്  ഐക്യദാർഢ്യവും  പരിസ്ഥിതി  ലോല  പ്രദേശം ആക്കുവാനുമുള്ള കേന്ദ്ര  സർക്കാർ  നടപടിക്ക്  എതിരെ  ശക്തമായ  പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധാ റാലി  സംഘടിപ്പിച്ചു. ഇത്  ഒരു  സുചന  സമരം  മാത്രമാണന്നും  ഇനിയും  നെഞ്ചിലെ  രക്തം  നിലക്കുന്നത്  വരെ പോരാടും  എന്നും  കെ.സി.വൈ.എം.  നേതൃത്വം  അറിയിച്ചു.  മുഖ്യാതിഥി ജോസ്  പള്ളത്ത്‌, …


കരട് വിജ്ഞാപനം പിൻവലിക്കുക – പനമരം പൗരസമിതി പ്രതിഷേധ പ്രകടനം നടത്തി


പനമരം : പരിസ്ഥിതി ലോല മേഖല  കരട് വിജ്ഞാപനത്തിനെതിരെ പനമരം പൗരസമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വയനാടൻ ജനതയെ ഒന്നടങ്കം ബാധിക്കുന്ന കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വയനാടൻ കർഷകർ പ്രളയം, മണ്ണിടിച്ചിൽ, വിലത്തകർച്ച , കോവിഡ് തുടങ്ങി ദുരിതങ്ങൾ മൂലം കാർഷിക വിളകൾക്ക് വിപണി ലഭിക്കാതെ പ്രയാസപ്പെടുന്ന വേളയിലെ ഇടിത്തീ…


ബഫർ സോൺ: സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കെ.എൽ.പൗലോസ്.


വയനാടടക്കമുള്ള കേരളത്തിലെ വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർ സോണാക്കി ജനജീവിതത്തിലേക്ക് തീ കോരിയിടുന്ന കേന്ദ്ര നയത്തിനെതിരെ ശക്തമായി നിലപാടെടുക്കാൻ സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്നു കെ.പി.സി.സി. മെമ്പർ കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു. ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ ഈ വിഷയത്തിൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുന്നോട്ടു വരണം. ജനങ്ങളുടെ ജീവനും ജീവിതവും പ്രതിസന്ധിയിലാവുന്ന പ്രശ്നമാണ്…


മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഫെബ്രുവരി 18ന് കല്‍പ്പറ്റയില്‍


കല്‍പ്പറ്റ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഫിബ്ര. 18ന് വ്യാഴാഴ്ച്ച വൈകിട്ട് 3 മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്താന്‍ ലീഗ് ഹൗസില്‍ വെച്ച് ചേര്‍ന്ന ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി   പി…


ഓണ്‍ലൈന്‍ അദാലത്ത് നടത്തി


വൈത്തിരി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി  ജില്ലാ കളക്ടറെ പരാതികള്‍ അറിയിച്ചു.  14 പരാതികളാണ്  അദാലത്തില്‍ പരിഗണിച്ചത്. മൂന്ന് എണ്ണം വിശദ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.പ്രളയ ധനസഹായം,…


വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ പദ്ധതിയ്ക്ക് തുടക്കമായി


കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ഒരു ഫോൺ കോളിലൂടെ കെ.എസ്.ഇ.ബി സേവനങ്ങൾ ഓഫീസിൽ എത്താതെ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി.  1912 എന്ന കസ്റ്റമർ കെയർ നമ്പറിലാണ് സേവനങ്ങൾക്കായി ബന്ധപ്പെടേണ്ടത്. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ്/ കണക്റ്റഡ് ലോഡ് മാറ്റൽ,…


വയനാട്ടിൽ 423 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.02.21) പുതുതായി നിരീക്ഷണത്തിലായത് 423 പേരാണ്. 556 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6874 പേര്‍. ഇന്ന് പുതുതായി 44 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1141 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 260909 സാമ്പിളുകളില്‍ 258114 പേരുടെ ഫലം ലഭിച്ചു. ഇതില്‍…


വയനാട് ജില്ലയില്‍ 179 പേര്‍ക്ക് കൂടി കോവിഡ്: 340 പേര്‍ക്ക് രോഗമുക്തി


. 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (6.02.21) 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 340 പേര്‍ രോഗമുക്തി നേടി. 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത്…