സുഭിക്ഷ കേരളം:മത്സ്യക്കുഞ്ഞ് നിക്ഷേപിച്ചു

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത്, ഫിഷറീസ് വകുപ്പിന്‍റെ  സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വീട്ടുവളപ്പില്‍ കുളങ്ങളിലെ   മത്സ്യകൃഷി പദ്ധതിയില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി, വാര്‍ഡ് അംഗം ചന്ദ്രന്‍ മടത്തുവയല്‍, പ്രൊമോട്ടര്‍ അനീഷ്, ജോഷി…

കല്‍പ്പറ്റയിലെ പരേതനായ അറക്കല്‍ മൊയ്തു ഹാജിയുടെ ഭാര്യയും കണിയാമ്പറ്റയിലെ വാഴയില്‍ കുടുംബാംഗവുമായ കുഞ്ഞാമി ഹജ്ജുമ്മ (81) നിര്യാതയായി

കുഞ്ഞാമി ഹജ്ജുമ്മകല്‍പ്പറ്റ: കല്‍പ്പറ്റയിലെ പരേതനായ അറക്കല്‍ മൊയ്തു ഹാജിയുടെ ഭാര്യയും കണിയാമ്പറ്റയിലെ വാഴയില്‍ കുടുംബാംഗവുമായ കുഞ്ഞാമി ഹജ്ജുമ്മ (81) നിര്യാതയായി. മക്കള്‍: ഖദീജ, ബീപാത്തു, റസാഖ്, ആയിഷ. മരുമക്കള്‍: വട്ടക്കാരി ഹമീദ്, എം.സി.ഹുസൈന്‍ (ജലീല്‍ സ്‌റ്റോര്‍), റസിയ കടവത്ത് (മാനന്തവാടി), എം.കെ കുഞ്ഞബ്ദുള്ള (കണിയാമ്പറ്റ)

പ്രബന്ധരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന സുസ്ഥിര വികസന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റി ലേഡി ശ്രീറാം കോളേജ് ബി.എ പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയും പുല്‍പ്പള്ളി കളനാടിക്കൊല്ലി സ്വദേശിനിയുമായ കാര്യംപതി വീട്ടില്‍ അര്‍ച്ചന…

നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ ആറിന്; മേയ് രണ്ടിന് വോട്ടെണ്ണൽ

നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ ആറിന്. മേയ് രണ്ടിന് വോട്ടെണ്ണൽ. ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന്. സൂക്ഷ്മപരിശോധന മാര്‍ച്ച് 20 ന്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 22. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന്. തമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം വോട്ടെടുപ്പ് നടത്തും. അസമില്‍ തിരഞ്ഞെടുപ്പ് 3 ഘട്ടമായി നടത്തും. ആദ്യഘട്ടവോട്ടെടുപ്പ്…

എടവക ഗ്രാമ പഞ്ചായത്ത് കിച്ചൺ ബിൻ വിതരണം ചെയ്തു

എടവക :ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന കിച്ചൺ ബയോ കമ്പോസ്റ്റർ യൂണിറ്റുകൾ ,എ ടവകയിലെ വിവിധ വാർഡുകളിൽ നിന്നും ഗുണഭോക്തൃവിഹിതം അടച്ച മുന്നൂറ്റിപതിനാല് പേർക്ക് വിതരണം ചെയ്തു.വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോർജ്…

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്; 114 രോഗമുക്തി . 154 സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (26.02.21) 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26712 ആയി. 25040 പേര്‍ ഇതുവരെ രോഗമുക്തരായി.…

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്

  തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്…

കര്‍ഷകര്‍ നിയമാനുസൃതം മുറിച്ച മരങ്ങള്‍ കയറ്റിവിടാന്‍ അനുമതി നല്‍കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

കല്‍പ്പറ്റ: കര്‍ഷകര്‍ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മുറിച്ച മരങ്ങള്‍ കയറ്റിവിടാന്‍ അനുമതി നല്‍കണമെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. എല്ലാ അനുമതികളോടും കൂടി നിയമാനുസൃതം കര്‍ഷകര്‍ മുറിച്ച മരങ്ങള്‍ കയറ്റിവിടാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതോടെ കോവിഡുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. മുട്ടില്‍…

റോഡ് ഉദ്ഘാടനം ചെയ്തു.

ചെന്നലോട്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് പോസ്റ്റോഫീസ് കൂവക്കല്‍പടി റോഡ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ബിന്ദു ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബാബു പാറക്കുടി, വിജേഷ് മാലു, ടി ഡി ജോയ്, നിഖില്‍ ബെന്നി, മുബഷിര്‍ അരക്കന്‍കൊല്ലി, പി…

മാനന്തവാടിയുടെ നഗര വികസനത്തിന് വ്യാപാരികൾ നഗരസഭയോടൊപ്പം കൈകോർക്കും

മാനന്തവാടി: മാനന്തവാടിയുടെ നഗര വികസനത്തിന് വ്യാപാരികൾ നഗരസഭ യോടൊപ്പം കൈകോർക്കും,,, മാനന്തവാടിയുടെ സമഗ്രവികസനത്തിന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ 22 ഇന നിർദ്ദേശങ്ങളടങ്ങിയ വികസന രേഖാ സമർപ്പണവും മുനിസിപ്പൽ സാരഥികൾക്ക് സ്വീകരണവും നൽകി. മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കാണ് വ്യാപാര ഭവനിൽ സ്വീകരണം നൽകിയത്, ട്രഷറർ എൻ പി ഷിബി അധ്യക്ഷത വഹിച്ചു,…