കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് പുതുക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നേരത്തെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റ്…


സമഗ്രവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിന് ഉള്ള അന്താരാഷ്ട്ര അവാർഡ് നേടിയ ഡോ. വിനോദ് കെ.ജോസിന് സ്വീകരണം നൽകി.


  സമഗ്രവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിന് ഉള്ള അന്താരാഷ്ട്ര അവാർഡ് നേടിയ കാരവൻ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ ജോസിനെ കെ.സി.വൈ.എം. ദ്വാരക മേഖല ഡയറക്ടർ ഫാ:  ബിജോ കറുകപ്പള്ളി പ്രസിഡണ്ട് ബിബിൻ പിലാപ്പിള്ളിൽ സെക്രട്ടറി ഷിനു, അമൽജിത്ത് എന്നിവർ ചേർന്ന് ആദരിച്ചു.  അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി 1964 മുതൽ കൊടുത്തുകൊണ്ടിരിക്കുന്ന ലൂയിസ്…


പൂര്‍ത്തിയായത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമാവുന്ന പദ്ധതികള്‍ – മുഖ്യമന്ത്രി


കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമാവുന്ന പദ്ധതികളാണ് ജില്ലയിലെ ടൂറിസം മേഖലയില്‍ പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ മൂന്ന് ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരാപ്പുഴ ഡാം സൗന്ദര്യവത്കരണം, കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ അടിസ്ഥാന സൗകര്യ വികസനം, പഴശ്ശിപാര്‍ക്ക് നവീകരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഓരോ പ്രദേശത്തെയും ടൂറിസം…


തദ്ദേശ ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് പേഴ്‌സണ്‍മാരാകാന്‍ അവസരം


തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ  സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍മാരാകാന്‍ അവസരം. പ്രാദേശിക ടൂറിസം വികസന പ്രവര്‍ത്തനങ്ങളില്‍  ഉത്തരവാദിത്ത ടൂറിസം മിഷനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്, ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംസ്ഥാനതല റിസോര്‍സ് പേര്‍സണ്‍ പാനലിലേക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി…


വയനാട്ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ്: . 266 പേര്‍ക്ക് രോഗമുക്തി


. 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (9.02.21) 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 266 പേര്‍ രോഗമുക്തി നേടി. 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…


അംബേദ്കര്‍ ഗ്രാമം പദ്ധതി: കോളനികളുടെ മുഖഛായ മാറ്റി – മുഖ്യമന്ത്രി പിണറായി വിജയന്‍


പാര്‍ശ്വവത്കരിക്കരിക്കപ്പെടുന്ന ജനവിഭാഗത്തിനെ മുഖ്യധാരയില്‍ എത്തിക്കു കയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, പുഴവയല്‍ കോളനി അടക്കമുളള സംസ്ഥാനത്തെ 80 കോളനികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച്  സംസാരിക്കുക യായിരുന്നു അദ്ദേഹം. ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ. കെ.…


20 – മത് ലെനിൻ ഇറാനി സ്മാരക കവിതാ പുരസ്കാരം സ്റ്റെല്ല മാത്യുവിന്


   തമ്മനം വിനോദ സംഘടിപ്പിച്ച ഇരുപതാമത് ലെനിൻ ഇറാനി സ്മാരക കവിതാ രചനാ പുരസ്കാരം സ്റ്റെല്ല മാത്യു (വയനാട് )ന് കവിത പെണ്മണങ്ങൾ .5555 അയ്യായിരത്തി അഞ്ഞൂറ്റി അൻപത്തഞ്ച് രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയനാട് പയ്യമ്പള്ളി ഹൈ സ്കൂൾ അധ്യാപികയാണ് പുരസ്കാര ജേതാവ്. ജീവനി ആർ കോഴിക്കോട്, അൽതാഫ് പതിനാറുങ്ങൽ മലപ്പുറം, ടിനോ…


കലപ്പയേന്തിയും പാളത്തൊപ്പി ധരിച്ചും കർഷകരുടെ പ്രതിഷേധ ധർണ


മാനന്തവാടി ∙ ബഫർ സോൺ കരട് പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്കലപ്പയേന്തിയും പാളത്തൊപ്പി ധരിച്ചും കർഷകരുടെ പ്രതിഷേധ ധർണ. കേരള കർഷകകൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിത്യസ്തമായ പ്രതിഷേധ പരിപാടി നടത്തിയത്.മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽസ്ത്രീകൾ അടക്കം നിരവധി കർഷകർ പാളത്തൊപ്പിയും ധരിച്ച് അണിനിരന്നു.പ്രകടനം പോസ്റ്റ് ഒാഫിസിന് മുൻപിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ കേരളകർഷക…


അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഗ്രാമവാസത്തിന് ബുധനാഴ്ച്ച മാനന്തവാടി നിയോജക മണ്ഡലത്തിൽ തുടക്കം


കൽപ്പറ്റ: അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയും, കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയും സംയുക്തമായി നടത്തുന്ന ഗ്രാമീണ സമ്പർക്ക പരിപാടിയായ ഗ്രാമ വാസം, “നാടറിഞ്ഞു, വീടറിഞ്ഞു, മനസ്സറിഞ്ഞു, നാട്ടു വഴികളിലൂടെ ഒരു യാത്ര”ബുധനാഴ്ച വയനാട്ടിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ നടക്കും . കേരളത്തിലെ ആദ്യത്ത പരിപാടിയാണ് പൈലറ്റ് അടിസ്ഥാനത്തിൽ വയനാട്ടിൽ തുടങ്ങുന്നത്. ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തമാക്കാനും, കോൺഗ്രസിന്റെ…


കാട്ടാന ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.


കാട്ടാന ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ചേകാടി ഉച്ചമ്പള്ളി വീട്ടിലെ ആദിത്യ (17 )നാണ് പരിക്കേറ്റത്. തലനാരിഴകക്കാണ് വലിയ അപകടം ഒഴിവായതെന്നും ദൃസാക്ഷി വിനോദ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം  അഞ്ചരയോടെ വീടിന് സമീപത്ത് കെട്ടിയിരുന്ന പോത്തിനെ അഴിക്കുന്ന സമയത്ത് ആന ഓടി വരുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ വീഴ്ച്ചയിൽ കൈക്കും കാലിനും പരിക്കേറ്റത്. അപ്പപാറ ചേകാടിയിലാണ് സംഭവം. വീഴ്ച്ചയിൽ…