വെള്ളമുണ്ടഃ രചനകളിലെ 'ലാളിത്യം' ഒ.എൻ.വിയെ മലയാളികൾക്കിടയിൽ മഹാനാക്കി മാറ്റിയെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു . വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ഒ.എൻ.വി അനുസ്മരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി കവികൾ തങ്ങളുടെ ഭാഷാനൈപുണ്യം പ്രകടിപ്പിക്കാൻ കുറച്ചെങ്കിലും 'കട്ടി' കൂടിയ മലയാള വാക്കുകളും പദപ്രയോഗങ്ങങ്ങളും തങ്ങളുടെ…
