ഇവർ നാടിൻറെ രക്ഷകർ : പടിഞ്ഞാറത്തറ പൾസ് എമർജൻസി ടീമിന് ലോകത്തിൻറെ അഭിനന്ദനങ്ങൾ


ജിത്തു തമ്പുരാൻ പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പി എച്ച് സി യെയും ചുറ്റുവട്ടത്തുള്ള വീടുകളെയും വൻ  അഗ്നിബാധയിൽ നിന്നു രക്ഷിച്ച് നാടിൻറെ മുത്തുകളായി മാറി പടിഞ്ഞാറത്തറ പൾസ് എമർജൻസി ടീം .ഇതിന്  നിമിത്തമായതാകട്ടെ ഒരു ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ വാട്സ്ആപ്പ് സന്ദേശം .2021 ജനുവരി 26 ന് ഭാരതമെമ്പാടും റിപ്പബ്ലിക് ദിനം ആഘോഷിച്ചുകൊണ്ടിരിക്കവേയാണ് ഏകദേശം ഉച്ച…


തൊണ്ടാർ പദ്ധതി: സർക്കാർ പിൻമാറണം: ഗ്രാമസഭ പ്രമേയം പാസ്സാക്കി


എടവക : പ്രകൃതിക്കും മനുഷ്യർക്കും ദുരിതം മാത്രം സമ്മാനിക്കുവാൻ ഉതകുന്ന തൊണ്ടാർപദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന ആവശ്യം ഉന്നയിച്ച്  എടവക ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഗ്രാമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതി രൂപീകരണ ഗ്രാമസഭയിലാണ്, നിർദ്ദിഷ്ട പദ്ധതി പ്രദേശത്തെ തീർഥക്കടവ് പട്ടികവർഗ കോളനിയിലെ ധന്യ സണ്ണി…


ഇടുക്കി ജല വൈദ്യുത പദ്ധതിയിൽ തകരാർ: പല ജില്ലകളിലും വൈദ്യുത നിയന്ത്രണം.


ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലയത്തിലെ വൈദ്യുത ഉത്പാദനം താൽക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ് ആയതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തകരാർ പരിഹരിച്ചു ഉല്പാദനം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നുതായി കെ എസ് ഇ ബി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ…


റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുത്ത കേഡറ്റുകളെ ആദരിച്ചു.


കൽപ്പറ്റ:ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കാഡറ്റുകളെ  എൻ.സി.സി.5 (K ) ബറ്റാലിയൻ ഉദ്യോഗസ്ഥരും എൻ.സി.സി കാഡറ്റുകളും എസ്.കെ.എം.ജെ. സ്കൂളും ചേർന്ന്  ആദരിച്ചു. സ്കൂൾ ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരള, ലക്ഷദ്വീപ് കാഡറിലുള്ള വിദ്യാർഥികൾക്കാണ് സ്വീകരണം നൽകിയത്. കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എ.വൈ.രാജൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വയനാട് ജില്ലാ…


പടിഞ്ഞാറത്തറയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി.


പടിഞ്ഞാറത്തറ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഒരുമ ജനകീയ ഹോട്ടൽ പടിഞ്ഞാറത്തറയിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. എം.പി നൗഷാട്ട്, നന്നാട്ട് ജോണി, കെ. നിഷ, പ്രദീപ്  കാവര തുടങ്ങിയവർ പ്രസംഗിച്ചു. 20 രൂപയാണ് ഇവിടെ ഊണിൻ്റെ വില.


കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.


കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറും അന്വേഷണ കൗണ്ടറും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കല്‍പ്പറ്റ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പ്രശോഭ് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൗണ്ടര്‍ അണുനശീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തുറക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴു വരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുകയെന്നും എ.ടി.ഒ അറിയിച്ചു.


വയനാട് ജില്ലയിലെ വിദ്യാഭ്യാസ വായ്പ ബാദ്ധ്യത പ്രതിസന്ധി പരിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് ഇടപെടണം-എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍


  കല്‍പ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ വായ്പ ബാദ്ധ്യത പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്ന് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ വായ്പക്ക് അമിതമായ പലിശ ബേങ്കുകള്‍ ഈടാക്കുന്നത് കാരണം വര്‍ഷങ്ങളായിട്ടുള്ള  വായ്പ ബാദ്ധ്യത പതിന്‍മടങ്ങായിട്ട് വര്‍ദ്ധിക്കുകയാണ്. വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയുള്‍പ്പെടെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും ബാങ്കുകള്‍ ജപ്തിയുള്‍പ്പെടെയുള്ള നടപടി ഭീഷണികള്‍ മുഴക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുകയില്ല. പ്രകൃതിക്ഷോപവും…


കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 33ാം ജന്മദിനാഘോഷം നടത്തി.


കല്‍പ്പറ്റ: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ  33ാം ജന്മദിനാഘോഷം വയനാട് ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 1988 ഫെബ്രുവരി അഞ്ചിന് തൃശ്ശൂരില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകളായ എംപ്ലോയീസ് അസോസിയേഷനും, എം പ്ലോയീസ് ഫെഡറേഷനും ലയിച്ചാണ് കേരളാ കോ-ഓപ്പറേറ്റീവ് എപ്ലോയീസ് ഫ്രണ്ട് രൂപം കൊ ണ്ടത്. ജില്ലാതല ആ ഘോഷം മടക്കിമല സര്‍ വീസ് സഹകരണ ബാങ്കില്‍…


ബത്തേരി-ബംഗളൂരു സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് ഏഴിനു പുനരാരംഭിക്കും


കല്‍പ്പറ്റ: കോവിഡ് വ്യാപനത്തെത്തുടര്‍ന്നു കെഎസ്ആര്‍ടിസി നിര്‍ത്തിവച്ച ബത്തേരി-ബംഗളൂരു സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് നാളെ(7) പുനരാരംഭിക്കും. ബത്തേരിയില്‍നിന്നു വൈകുന്നേരം 7.45നു പുറപ്പെടുന്ന ബസ് രാത്രി 12.45നു ബംഗളൂരുവില്‍ എത്തും. രാവിലെ ഏഴിനാണ് ബംഗളൂരുവില്‍നിന്നു ബത്തേരിക്കു സര്‍വീസ്. 465 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. www.keralartconline.com, online.keralartc.com എന്നീ സൈറ്റുകള്‍ മുഖേന ടിക്കറ്റ് റിസര്‍വ് ചെയ്യാം. വിശദവിവരത്തിനു: 04936-220217.


ഹർത്താലുമായി ജനങ്ങൾ സഹകരിക്കണം: യു.ഡി.എഫ്.


പരിസ്ഥിതി ലോലമേഖല: ഫെബ്രുവരി എട്ടിന് വയനാട്ടില്‍ യു ഡി എഫ് ഹര്‍ത്താല്‍കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലേലമേഖലയായി പ്രഖ്യാപിച്ച് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവി എട്ടിന് തിങ്കളാഴ്ച യു ഡി എഫ് വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കുന്ന ഹര്‍ത്താലില്‍…