വയനാട്ടിൽ നിന്ന് മടങ്ങിയ കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമം: ആസൂത്രിത നീക്കമെന്ന് സംശയം.


കൽപ്പറ്റ: വയനാട്ടിൽ നിന്ന് മടങ്ങിയ  കസ്റ്റംസ് കമ്മീഷണർ   സുമിത് കുമാറിനെ  അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.   കൊണ്ടോട്ടി സ്റ്റേഷനിൽ കേസെടുത്തു.  ഇന്ന്  ഉച്ചക്ക് 2.30 നാണ് സംഭവം. മുക്കത്തിനും എടവണ്ണപ്പാറക്കും ഇടയിൽ വാഹനം പിന്തുടർന്ന്  വിലങ്ങിട്ട് വാഹനം തടയാൻ ശ്രമമുണ്ടായതായും പരാതിയിൽ പറയുന്നു: പിന്തുടർന്ന എറണാകുളം റജിസ്ട്രേഷൻ ഉള്ള വാഹനം മുക്കം സ്വദേശിയുടേതെന്ന് സൂചനയുണ്ടന്ന് പോലീസ് സംശയിക്കുന്നു.


തലപ്പുഴയിൽ ആയുധധാരികളായ മവോയിസ്റ്റുകളെത്തി:പോസ്റ്ററുകൾ പതിച്ചു; ലഘുലേഖകൾ വിതരണം ചെയ്തു


  തലപ്പുഴ ചുങ്കം കാപ്പിക്കളം അണകെട്ടിന് സമീപം ഒരു സ്ത്രീ ഉൾപ്പെടെ ആയുധധാരികളായ നാലംഗ മാവോ സംഘമെത്തിയതായി നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.  പ്രദേശവാസിയായ തുപ്പാടൻ സിദ്ദിഖിന്റെ വീടിന്റെ ഭിത്തിയിൽ പോസ്റ്ററുകൾ പതിക്കുകയും, സിദ്ദിഖിന്റെ മകന്റേയും, കൂട്ടുകാരന്റേയും കൈവശം ലഘുലേഖകൾ നൽകിയതായും വീട്ടുകാർ പറഞ്ഞു. പിന്നീട് കുറച്ചു നേരം  മുദ്രാവാക്യം വിളിച്ച…


നടവയൽ കാവടം പറമ്പിൽ പത്രോസ് (88 ) നിര്യാതനായി.


നടവയൽ  കാവടം പറമ്പിൽ പത്രോസ് (88 ) നിര്യാതനായി .സംസ്ക്കാരം നാളെ (ശനി) വൈകിട്ട് 4 മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സിമിത്തിരിയിൽ  ഭാര്യ : മേരി, മക്കൾ: ലീലാമ്മ ,ജോയി ,ലത ,ലൈല ,ഷാജി ,ബാബു ,ഷിബു ,ബൈജു ,ബിനു ,ഷാജൻ ,പരേതയായ ലൈസ , മരുമക്കൾ:: ജോസ് ,ലിസ്സി…


മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് ക്ഷണിച്ചില്ലന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.


മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ക്ഷണിക്കാതിരുന്നതിനാല്‍ കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായിവിജയന്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് തന്നെ വിളിക്കാതിരുന്നത് കൊണ്ടാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍. എ ഡി എമ്മിനെയും, ജില്ലാകലക്ടറെയും നിരവധി വിളിച്ചെങ്കിലും ഫോണെടുക്കുകയോ, തിരിച്ചുവിളിക്കുകയോ ചെയ്തില്ല. പിന്നീട് പരിപാടിയുടെ നോട്ടീസ് അയച്ചുതരിക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.


വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനം -101 അംഗ സംഘാടക സമിതി രൂപീകരിച്ചു


വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 14ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്  നടക്കുന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ . ശൈലജ വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് നാടിനു സമർപ്പിക്കും. ഉദ്ഘാടന ചടങ്ങ് വർണ്ണശബളമായി നടത്തുന്നതിനായി  ഒ .ആർ കേളു എം.എൽ.എയുടെ അധ്യക്ഷതയിൽ മിൽക്ക്…


കോവിഡ് രണ്ടാംഘട്ട വാക്സിനേഷൻ; 1975 പേർ കുത്തിവെപ്പ് എടുത്തു


 ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ വാക്സിനേഷന്‍   രണ്ടാം ഘട്ടത്തിൽ  1975 പേർ കുത്തിവെപ്പെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന കുത്തിവെപ്പിലാണ് ഇത്രയും പേർ വാക്സിനേഷൻ സ്വീകരിച്ചത്.  ജില്ലയിൽ 15 കേന്ദ്രങ്ങളിലാണ്  കുത്തിവെപ്പ് നടന്നത്.  കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകിയത്. രണ്ടാം ഘട്ട വാക്സിനേഷനു…


വയനാട് പാക്കേജ്: ശ്രദ്ദേയമായ പ്രഖ്യാപനങ്ങൾ


 '  കാപ്പികൃഷിയിലൂടെ മുന്നേറ്റംവയനാട് ജില്ലയില്‍ കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ് പാക്കേജിലുള്ളത്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതോടെ വയനാടിന് ഉണര്‍വാകും. പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പി കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത്…


അമ്പലവയല്‍ 66 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം നാളെ


അമ്പലവയല്‍ 66 കെ.വി സബ്‌സ്റ്റേഷന്റെയും അമ്പലവയല്‍ സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. നാളെ  (ഫെബ്രുവരി 13) രാവിലെ 10.30 ന് അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പളളി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ട്രാന്‍സ്മിഷന്‍ നോര്‍ത്ത്…


വയനാട് പാക്കേജ് കര്‍ഷക നാടിന് മുന്നേറ്റം – മന്ത്രി ഇ.പി. ജയരാജന്‍


കാര്‍ഷിക പാക്കേജ് പ്രഖ്യാപനം ജില്ലയുടെ കാര്‍ഷിക രംഗത്തെ വന്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയായ വയനാട്ടിലെ കാപ്പി കൃഷിയെ അന്താരാഷ്ട്ര വിപണിയിലേക്ക് ഉയര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ജില്ലയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഐ.ടി മിഷന്റെ സഹകരണത്തോടെ പരിശോധിച്ച് വരികയാണ്. ജില്ലയിലെ പഴ വര്‍ഗ്ഗങ്ങളും, പച്ചക്കറികളും…


വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനം – മന്ത്രി ടി.എം. തോമസ് ഐസക്


കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയിലെ കാപ്പി പൊടി അന്താരാഷ്ട്ര വിപണന സാധ്യത ഉറപ്പ് നല്‍കുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല സാധ്യമാക്കുനതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കും. ഇതിലൂടെ ജില്ലയുടെ മുഖമുദ്രയായി ഇക്കോ- ടൂറിസം മാറും. പാക്കേജ് പ്രഖ്യാപനത്തിലൂടെ ജനകീയ വികസന…