മണ്ണും മനസും നിറക്കുന്ന കർഷകർ പുരസ്കാര നിറവിൽ


കേരള കാർഷിക സർവകലാശാല നാമനിർദ്ദേശം നൽകിയ രണ്ട് മലയാളി കർഷകർ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്‍റെ നൂതന കർഷക അവാർഡിന് അർഹരായി. പാലക്കാട് ജില്ലക്കാരായ മൈക്കിൾ ജോസഫ് മുണ്ടത്താനവും സ്വപ്ന ജയിംസ് പുളിക്കത്താഴത്തും ഫെബ്രുവരി 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സ്വീകരിക്കും. കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് അവാർഡിന് വേണ്ട സാങ്കേതിക…


രാഹുൽഗാന്ധി തിങ്കളാഴ്ച്ച വയനാട് ജില്ലയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും


കൽപ്പറ്റ: രാഹുൽ ഗാന്ധി എം പി വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഈ മാസം 21ന് ജില്ലയിൽ എത്തും. രാത്രിയിൽ കൽപ്പറ്റ ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങുന്ന അദ്ദേഹം 22ന് രാവിലെ പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംഗമത്തിൽ പങ്കെടുക്കും. കേണിച്ചിറ ഇൻഫൻ്റ് ജീസസ് സ്കൂളിൽ വിദ്യാ വാഹിനി ബസ് കൈമാറുന്ന ചടങ്ങിലും പങ്കെടുക്കും…


സഹകരണ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്  ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ്  അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സഹകരണ സംരക്ഷണ അതിജീവന ക്യാമ്പയിൻ്റെ ഭാഗമായി വയനാട് ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ” ബാങ്കിംങ്ങ് റെഗുലേഷൻ നിയമഭേദഗതി _ സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി. സന്തോഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ…


ചൊവ്വാഴ്ച വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് പണിമുടക്കി മാർച്ചും ധർണയും നടത്തും


ജില്ല സ്തംഭിക്കും,, കൽപ്പറ്റ: വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടു് 23 ന് ചൊവ്വാഴ്ച വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് പണിമുടക്കി മാർച്ചും ധർണയും നടത്തും,, കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് മാർച്ചും ധർണയും, തികച്ചും വ്യാപാര വിരുദ്ധ നിലപാടാണ് വിവിധ വകുപ്പുകൾ അനുവർത്തിക്കുന്നത്, ബോർഡ് നിലനിർത്തുന്നതിനാവശ്യമായ…


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പതിനായിരം കത്തുകളയച്ച് ചെറുപുഷ്‌പ മിഷൻലീഗ്


        വയനാട്ടിൽ ആയിരക്കണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന ബത്തേരി, കാട്ടിക്കുളം ടൗൺ, അടങ്ങിയ പ്രദേശങ്ങളെ വന്യ മൃഗങ്ങളുടെ പേര് പറഞ്ഞ് ബഫർ സോൺ ആക്കി മാറ്റുന്നതിനുള്ള നീക്കത്തിനെതിരെ ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്കുള്ള 10000 മെയിൽ അയക്കുന്ന ക്യാമ്പയിൻ മാനന്തവാടി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ…


സഹായഹസ്തവുമായി കമലീസ് സഭയുമായി കൈകോർത്ത് കെ.സി.വൈ.എം മാനന്തവാടി രൂപത


കോവിഡാനന്തരം ജോലി നഷ്ടപ്പെട്ടും ദൈനംദിന ചിലവുകളിൽ ബുദ്ധിമുട്ടുന്നവരുടെ ജീവിതസാഹചര്യം മനസിലാക്കി കൈത്താങ്ങായി കെസിവൈഎം മാനന്തവാടി രൂപത. കമലീസ് സഭയുമായി സഹകരിച്ച വിവിധ മേഖലകളിലായി യുവജനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുകയാണ്. ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെസിവൈഎം ദ്വാരക മേഖലയുടെ ആതിഥേയത്വത്തിൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വെച്ച് ഫെബ്രുവരി 20 ന് 11മണിക്ക് നടന്നു. കെസിവൈഎം…


വികസനത്തിന് ഊന്നൽ നൽകി അമ്പലവയൽ ഗ്രാമപഞ്ചായത്ത് ബജറ്റ്


അമ്പലവയൽ: വികസനത്തിന് ഊന്നൽ നൽകികൊണ്ടുള്ള 2021-22 വർഷത്തേക്കുള്ള അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 43.92 കോടി രൂപ വരവും 43.64 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വൈസ് പ്രസിഡണ്ടുമായ കെ ഷമീർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. അമ്പലവയൽ നിവാസികളുടെ ചിരകാലാഭിലാഷമായ ആധുനിക…


നീല സാരിയിൽ സ്റ്റൈലിഷായി നടി എസ്തർ അനിൽ; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു


നീല സാരിയിലുള്ള നടി എസ്തർ അനിലിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ദൃശ്യം 2 സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് എസ്തർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. നീല നിറത്തിലുള്ള പ്ലെയ്ന്‍ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് എസ്തര്‍ പെയർ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് ജോ അടൂരാണ് മേക്കപ് ചെയ്തത്. ദേവരാഗ് കോസ്റ്റ്യൂംസിനു വേണ്ടി അരുൺ ദേവ്…


ജലസ്രോതസ്സ് കീൻ പ്രവർത്തനം ഏറ്റെടുത്ത് ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് വോളണ്ടിയേർസ്


ചുള്ളിയോട് താറ്റിയാട്: എൻഎസ്എസ് വോളണ്ടിയേർസ് ജലസ്രോതസ്സ് കീൻ പ്രവർത്തനം ഏറ്റെടുത്ത് അത് വൃത്തിയാക്കുകയും തടയണ നിർമ്മിക്കുകയും ചെയ്തു. പ്രളയം മൂലം അടിഞ്ഞ വേസ്റ്റുകൾ എടുത്ത് മാറ്റി ജലം ഒഴുകുന്നതിന് സൗകര്യപ്രദമായ രീതിയിൽ അത് ചെയ്തു തീർത്തു. അതിനോടൊപ്പം തടയണ നിർമ്മിക്കുകയും അത് പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ആക്കി മാറ്റുകയും ചെയ്തു. നേതാജി ക്ലബ്ബും നാട്ടുകാരും…


വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്;138 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;151 പേര്‍ക്ക് രോഗമുക്തി


കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (20.02.21) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി. 138 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…