ആത്മദർശൻ 2021 ഉദ്ഘാടനം ചെയ്തു


ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ വാർഷികം ആത്മദർശൻ 2021അഭിവന്ദ്യ മാർ ജോസഫ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്തു .രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ ആമുഖപ്രഭാഷണം നടത്തിയ മീറ്റിങ്ങിൽ  രൂപത പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കോവിഡ് – 19 പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പിൽ വിജയിച്ച…


അന്യ ജില്ലാകളിലേക്ക് യാത്ര ചെയ്യുന്നവരുടെ ദുരിതം അധികാരികൾ കണ്ടില്ലന്നു നടിക്കരുത്


  മേപ്പാടി: താമരശ്ശേരി ചുരം പാതയിൽ ഒരു മാസത്തേക്ക് ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്ന വേളയിൽ ജില്ലക്കാർക്ക് തെക്കൻ ജില്ലകളിലേക്ക് നീലഗിരി ജില്ലയിലൂടെ നാടുകാണി വഴി കെ.എസ്.ആർ.ടി.സി  ബസ്സുകൾക്ക് ഓടാൻ വേണ്ട നടപടികൾ ജില്ലാ ഭരണകൂടം കൈകൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ കൽപ്പറ്റ ഡിപ്പോയിൽ നിന്നുള്ള തൃശൂർ, പാലക്കാട് ( നാട്ടുകാണി വഴി)…


വയനാട് ഭാഗത്തേക്ക്‌ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ശ്രദ്ധക്ക്


      *വയനാട് ചുരം 15 – ഫെബ്രുവരി – 2021  മുതൽ 15 – മാർച്ച് – 2021 വരെ നവീകരണ പ്രവർത്തികൾക്കായി രാവിലെ 5 മണി മുതൽ രാത്രി 10മണി വരെ  അടച്ചിടുന്നതിനാൽ  തിങ്കളാഴ്ച മുതൽ* *കോഴിക്കോട് നിന്നുള്ള മൈസൂർ, ബാംഗ്ലൂർ KSRTC ഇന്റർസ്റ്റേറ്റ് ബസ്സ്‌ സർവീസുകൾ താഴെ നൽകിയിരിക്കുന്ന രീതിയിൽ…


ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഫോസയുടെ വയനാട് ചാപ്റ്ററിന് ഭാരവാഹികളായി


. ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഫോസയുടെ വയനാട് ചാപ്റ്ററിന് ഭാരവാഹികളായി. അഡ്വ.കാതിരി അബ്ദുറഹ്മാൻ (പ്രസിഡണ്ട്) ഡോ.നൗഷാദ്, ടി.പി. പോൾ, എം.എം മുഹമ്മദ് ബഷീർ(വൈ.പ്രസിഡണ്ടുമാർ)ഡോ.കെ .ടി അഷ്റഫ് (ജ.സെക്രട്ടറി) നവാസ് എം.പി, അബ്ദുള്ള കല്ലങ്കോടൻ, സലീംചീ രമ്പത്ത് (ജോ. സിക്രട്ടറിമാർ)  മുഹമ്മദലി ഈന്തൻ (ട്രഷറർ) മോയിൻ കടവൻ, വട്ടക്കാരി മജീദ്, കല്ലങ്കോടൻമൂസ, അഡ്വ.ഖാലിദ് രാജ,…


വയനാട് ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ്: . 104 പേര്‍ക്ക് രോഗമുക്തി


. 69 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (15.02.21) 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. 69 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…


വയനാട് റെയിൽവെ ലൈനുകളുടെ ഡിറ്റൈയിൽ പ്രൊജക്ട്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു


വയനാട്‌ ജില്ലയുടെ സ്വപ്‌ന പദ്ധതിയായ നിലമ്പൂർ–നഞ്ചൻകോട്‌, തലശ്ശേരി – മൈസൂർ റെയിൽവെ ലൈനുകളുടെ ഡിറ്റൈയിൽ പ്രൊജക്ട്‌ റിപ്പോർട്ട്‌    തയ്യാറാക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള റെയിൽ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡിലെയും കൺസൾട്ടൻസി  സിസ്‌ട്രയുടെയും  ഉദ്യോഗസ്ഥർ കൽപ്പറ്റയിൽ  ഇതിന്റെ ഭാഗമായുള്ള പരിശോധന നടത്തി.  രണ്ട്‌ മാസത്തിനുള്ളിൽ ഡിപിആർ നടപടികൾ പൂർത്തിയാക്കുമെന്ന്‌ തുടർ നടപടികൾ…


സാന്ത്വന സ്പർശം അദാലത്ത് നാളെ കൽപ്പറ്റയിൽ


സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നാളെ  (ചൊവ്വ) കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ ജൂബിലി ഹാളിൽ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന അദാലത്തിന് മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്ണന്‍,  രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും.


പ്രകാശ് പ്രാസ്കോയെ ആദരിച്ചു


മീനങ്ങാടി സ്വദേശിയും  സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് പ്രാസ്കോയെ മീനങ്ങാടി നായ്ക്കൊല്ലി ശ്രീ ഭദ്രകാളി ക്ഷേത്ര സമിതി  സ്നേഹോപഹാരം  നൽകി ആദരിച്ചു.  ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിലെ മികവ് മാനിച്ചാണ് ഇത്തരത്തിൽ ആദരിച്ചത്  ചടങ്ങിൽ  മനോജ്‌ കരിയാകുളത്തിൽ, ജയപ്രകാശ്, കൂട്ടായി, നവീൻ ജയപ്രകാശ്, സുനിൽകാന്ത്‌ കുട്ടപ്പൻ, വിനോദ്, കൂടാതെ മറ്റു സമിതി അംഗങ്ങളും പങ്കെടുത്തു.


കെ.സി.വൈ.എം മലയോര സംരക്ഷണ യാത്ര ഫെബ്രുവരി 18 മുതൽ


മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിന്  ചുറ്റുമുള്ള 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർ സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഈ കരട് വിജ്ഞാപനം മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ്. വയനാട് ജില്ലയിലെ 6  വില്ലേജുകളെയും  പ്രധാന   പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ കരട് വിജ്ഞാപനം പിൻവലിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം,…


പോപ്പുലർ ഫ്രണ്ട് : യൂണിറ്റി മാർച്ചും, ബഹുജനറാലിയും ഫെബ്രുവരി 17 ന് കബളക്കാട്


കൽപ്പറ്റ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിവസമായ ഫെബ്രുവരി 17 ന് ദേശവ്യാപകമായി നടത്തുന്ന പോപ്പുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി കേരളത്തിലെ പതിനെട്ടു കേന്ദ്രങ്ങളിൽ യൂണിറ്റി  മാർച്ചും ബഹുജന റാലിയും  പൊതുസമ്മേളനവും നടത്താൻ  തീരുമാനിച്ചതായും, വയനാട് ജില്ലയിലെ പരിപാടി കബളക്കാട് വെച്ച് നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട്…