വയനാട് ജില്ല പഞ്ചായത്ത് ബജറ്റ് 2021; കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന

കൽപ്പറ്റ:കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും ജില്ലാ പഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക ബജറ്റ്. വയനാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 66.56 കോടി രൂപ വരവും 64.62 കോടി രൂപ ചെലവും 1.93 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ഭരണസമിതിയുടെ ആദ്യബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു. വിദ്യാഭ്യാസം,…

തരുവണ പരേതനായ കമ്പ അമ്മോട്ടിഹാജിയുടെ ഭാര്യ കദീജ (88)നിര്യാതയായി

തരുവണ:പരേതനായ കമ്പ അമ്മോട്ടിഹാജിയുടെ ഭാര്യ കദീജ (88)നിര്യാതയായി.മക്കള്‍ ഹുസൈന്‍(പരേതന്‍), റഷീദ്, സുലൈമാന്‍, ആമിന, സുലൈഖ, ആയിഷ, ജമീല, മരുമക്കള്‍ സുബൈദ, ആയിഷ, സജിത, യുസഫ്, മമ്മൂ, അഷ്റഫ്, മായന്‍ മുസ്ലിയാര്‍,കബറടക്കം (വ്യാഴം) രാവിലെ ഒമ്പത് മണി തരുവണ ജുമാമസ്ജിദില്‍.

ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

കൽപ്പറ്റ:കുരങ്ങുപനി പ്രതിരോധിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. വന പ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർക്കും വനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി വനത്തിൽ പോകുന്നവർക്കും കുരങ്ങുപനി ക്കെതിരെയുള്ള വാക്സിൻ നൽകാനും കുരങ്ങുപനി മൂലമുള്ള മരണനിരക്ക് കുറക്കാനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള നിർദ്ദേശിച്ചു. കുരങ്ങുപനി…

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നില്‍ വന്‍ അഴിമതി; സമഗ്രാന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

ബത്തേരി: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരാറിനെ കുറിച്ച് എല്‍ഡിഎഫ് , യുഡിഎഫ് നേതാക്കള്‍ക്ക് നേരത്തെ തന്നെ വിവരങ്ങള്‍ അറിയാമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പിണറായി വിജയന്‍, മേഴ്‌സികുട്ടിയമ്മ, ഇ.പി.ജയരാജന്‍, രമേശ് ചെന്നിത്തല അച്ചുതണ്ടാണ് ഈ കരാറിനു പിന്നില്‍. കരാര്‍ നടപ്പാക്കി കഴിഞ്ഞാല്‍ വന്‍ അഴിമതി നടത്തുകയായിരുന്നു…

വയനാട് ജില്ലയിൽ വിദേശ കീടത്തിന്‍റെ ആക്രമണം സ്ഥിരീകരിച്ചു

കൽപറ്റ: ആഗോളതലത്തില്‍ ചോളം, മക്ക ചോളം തുടങ്ങിയ ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന ഫാള്‍ ആര്‍മി വേം (Fall Armyworm – Spodoptera frugiperda) എന്ന പട്ടാളപ്പുഴുവിന്‍റെ ഗണത്തില്‍പ്പെട്ട കീടത്തിന്‍റെ ആക്രമണം വയനാട് ജില്ലയില്‍ സ്ഥിരീകരിച്ചു. വടക്ക്​-തെക്ക്​ അമേരിക്കന്‍ രാജ്യങ്ങളില്‍ ചോളത്തിന് ഭീഷണിയായി തീര്‍ന്ന ഈ ശത്രു കീടത്തെ 2018 ലാണ്…

ദേശീയ ധീരത അവാർഡ് ജേതാവ് ജയകൃഷ്ണനെ 26-ന് ആദരിക്കും.

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിൻ്റെ ദേശീയ ധീരത അവാർഡ് ജേതാവ് ജയകൃഷ്ണനെ സ്കൂൾ മാനേജ്മെൻ്റിൻ്റെയും പി.ടി.എ.യുടെയും ആദരിക്കൽ ചടങ്ങ് 26 ന് നടക്കും.26 ന് മണിക്ക് കല്ലോടി സെൻ്റ് ജോസഫ്സ്സ് സ്കൂളിൽ നടക്കുന്ന ചടങ്ങ് ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നര വർഷം മുൻപ് എടവക പാതിരിച്ചാൽ കരിങ്കൽ…

690 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ബത്തേരി: എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ ബത്തേരി കാരക്കണ്ടി കവല ഭാഗത്ത് നടത്തിയ പരിശോധനയില്‍ 690 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ബത്തേരി മണിച്ചിറ പുല്‍ക്കുയിയില്‍ അജ്‌നാസ് ആണ് അറസ്റ്റിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ബി ബാബുരാജ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍, അനില്‍, പ്രമോദ്, രാജേഷ്,…

നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം

നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചു. 1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. വര്‍ഗീസിനെ പോലീസ്…

വയനാട് ജില്ലയിൽ ഇന്ന് 121 പേര്‍ക്ക് കൂടി കോവിഡ്; 114 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (24.02.21) 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…

സംസ്ഥാനത്ത് ഇന്ന് 4106 പേർക്ക് കോവിഡ്

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…