നവജീവൻ 2021: ദശദിന ക്യാമ്പിന് ബുധനാഴ്ച തുടക്കമാവും


ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് സാമൂഹിക പ്രവർത്തക വിഭാഗവും ടോട്ടം റിസോഴ്സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ദശദിന റൂറൽ ക്യാമ്പ് ഫെബ്രുവരി 3 മുതൽ ഫെബ്രുവരി 11 വരെ ലക്കിടി ജിഎൽപി സ്കൂളിൽ വച്ച് നടക്കും. ഫെബ്രുവരി നാലിന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. വൈത്തിരി പഞ്ചായത്തിലെ സ്ത്രീപദവി…


പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാദേവാലയത്തിന്റെ 113-ാം വാര്‍ഷിക തിരുന്നാളാഘോഷത്തിന് കൊടിയേറി


പ്രശസ്ത  മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാദേവാലയത്തിന്റെ 113-ാം വാര്‍ഷിക തിരുന്നാളാഘോഷത്തിന് കൊടിയേറി. ഫെബ്രുവരി 2 മുതല്‍ 18 വരെ തുടരുന്ന തിരുന്നാളിന്റെ പ്രധാന ദിവസങ്ങള്‍ 10, 11 മാണ്. പള്ളിക്കുന്ന് ദേവാലയത്തില്‍ ജാതിമത ഭേദമെന്യേ ഭക്തജനങ്ങള്‍ പരിശുദ്ധ അമ്മയയുടെ അനുഗ്രഹവും, നേര്‍ച്ക്ഷണം കഴിക്കാനുമായി എത്തിചേരാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരി പിടിമുറുക്കിയതിനാല്‍ നേര്‍്ച്ചഭക്ഷണവും…


ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു


മേപ്പാടി : ഡി എം വിംസ് മെഡിക്കൽ കോളേജിൽ 2020-21അദ്ധ്യയന വർഷത്തെ മെഡിക്കൽ വിദ്യാർത്ഥികളുട ക്ലാസ്സിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഡി എം വിംസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ  യു. ബഷീർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ഓൺലൈൻ ആയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ.…


പോലീസ് പരിശീലന കേന്ദ്രം ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവ്വഹിച്ചു


വയനാട് വൈത്തിരിയിൽ നിർമ്മിച്ച  ജില്ലാ പൊലീസ് പരിശീലന കേന്ദ്രം ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി   ഓൺലൈനിൽ നിർവ്വഹിച്ചു. ഉദ്ഘാടന പരിപാടിയിൽ കൽപറ്റ എം.എൽ എ സി.കെ. ശശീന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരയ്ക്കാർ , വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് എം.വി.വിജേഷ്, വയനാട് എസ് പി ജി പൂങ്കുഴലി എന്നിവർ സംബന്ധിച്ചു.


വയനാട്ടിൽ 545 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.02.21) പുതുതായി നിരീക്ഷണത്തിലായത് 545 പേരാണ്. 515 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7138 പേര്‍. ഇന്ന് പുതുതായി 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1186 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 256281 സാമ്പിളുകളില്‍ 254753 പേരുടെ ഫലം ലഭിച്ചു. ഇതില്‍…


ജില്ലയില്‍ 218 പേര്‍ക്ക് കൂടി കോവിഡ് . 172 പേര്‍ക്ക് രോഗമുക്തി


. 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (2.02.21) 218 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 172 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും…


110 കെ.വി.ലൈന്‍ ചാര്‍ജിംഗ് ഏഴിന്


കൊളഗപ്പാറ മുതല്‍ അമ്പലവയല്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ പുതുതായി നിര്‍മ്മിച്ച 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈനില്‍ ഫെബ്രുവരി 7 ന് ചാര്‍ജ് ചെയ്യുന്നതിനാല്‍ രാവിലെ 10 മുതല്‍ പൊതുജനങ്ങള്‍ ടവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടവറിലോ ലൈനിലോ എന്തെങ്കിലും അസ്വാഭാവികസ ശ്രദ്ധയില്‍പ്പെട്ടല്‍ 9496011006 (കണിയാമ്പറ്റ സബ് സ്റ്റേഷന്‍),…


ഓണ്‍ലൈന്‍ അദാലത്ത് നടത്തി


സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി  ജില്ലാ കളക്ടറെ പരാതികള്‍ അറിയിച്ചു.  15 പരാതികളാണ്  അദാലത്തില്‍ പരിഗണിച്ചത്. നാല് എണ്ണം വിശദ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.പ്രളയ…


മേപ്പാടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നാളെ


 കല്‍പ്പറ്റ സപ്ലൈകോ ഡിപ്പോയുടെ പരിധിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന  നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നാളെ  (ബുധന്‍) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. മേപ്പാടി ടൗണില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന മാവേലി സ്റ്റോറാണ് നവീകരിച്ച് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയത്. മികച്ച സൗകര്യങ്ങളോടെ കെ.ബി. റോഡിലെ ബില്‍ഡിംഗിലാണ് സപ്ലൈകോ പ്രവര്‍ത്തനമാരംഭിക്കുന്നത്.ചടങ്ങില്‍…


സാന്ത്വന സ്പര്‍ശം – പൊതുജന പരാതി പരിഹാര അദാലത്ത് : അപേക്ഷകള്‍ 9 വരെ സമര്‍പ്പിക്കാം


. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന 'സാന്ത്വന സ്പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കും. പരാതികള്‍/ അപേക്ഷകള്‍ ഫെബ്രുവരി 9 ന് രാത്രി 8 വരെ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍…