April 25, 2024

അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സൗജന്യമാക്കി ഡി എം വിംസ് മെഡിക്കൽ കോളേജ്

0
.
മേപ്പാടി: ആരോഗ്യ വകുപ്പ് മന്ത്രി  കെ കെ ശൈലജ ടീച്ചറുടെ നിർദേശത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡ്ഡുള്ളവർക്ക് (AB KASP)ഫെബ്രുവരി 15 മുതൽ ഡി എം വിംസ് മെഡിക്കൽ കോളേജിൽ സൗജന്യമായി ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയിൽ നിന്നും അടിയന്തിര ചികിത്സക്കായി കോഴിക്കോടേക്കും മറ്റും പോകുന്ന രോഗികൾ റോഡിൽ അനുഭവിക്കുന്ന ദുരിതങ്ങൾ കുറച്ച് അവർക്ക് നല്ല ചികിത്സ വയനാട്ടിൽ തന്നെ ലഭിക്കാൻ ഈ തീരുമാനം സഹായകരമാകും. പലപ്പോഴും പണമില്ലാത്തതിന്റെ പേരിലാണ് മിക്കവരും അടിയന്തിര ഘട്ടത്തിൽ ചുരമിറങ്ങാറ്. എന്നാൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവർക്ക് ലബോറട്ടറി, എക്സ് റേ, സ്കാനിംഗ് തുടങ്ങിയവയെല്ലാം തന്നെ സൗജന്യമായി ലഭിക്കും. കൂടാതെ ആസ്റ്റർ വയനാടും കോഴിക്കോട് ആസ്റ്റർ മിംസും സഹകരിച്ചുകൊണ്ട് 12 വയസ്സിനു താഴെയുള്ള നിർധനരായ കുട്ടികൾക്കുള്ള കാൻസർ ചികിത്സ,ബോൺമാരോ ട്രാൻസ്‌പ്ലാന്റ്, റേഡിയേഷൻ, കരൾ മാറ്റിവെക്കൽ, വൃക്ക മാറ്റിവെക്കൽ തുടങ്ങിയ ചെലവേറിയ ചികിത്സകൾ  വിവിധ ട്രസ്റ്റുകളുടെയും സംഘടനളുടെയും സഹകരണത്തോടെ  സൗജന്യമായി വയനാട്ടുകാർക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ ലഭ്യമാക്കുന്നതാണ്.
കൂടുതൽ വിവരങ്ങക്ക് 8111881234, 8111881066 നമ്പറുകളിൽ വിളിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *