April 25, 2024

ബഫർസോൺ വിഞ്ജാപനവും, സുൽത്താൻ ബത്തേരി മുനിസിപ്പൽ മാസ്റ്റർപ്ലാൻ വിഞ്ജാപനവും: കെട്ടിട ഉടമകൾക്ക് ആശങ്ക

0
Img 20210214 Wa0171.jpg
കേന്ദ്ര ഗവണ്മെന്റ് പുറപ്പെടുവിച്ച വയനാട് ESZ ബഫർസോൺ കരട് വിഞ്ജാപനവും, സുൽത്താൻ ബത്തേരി മുനിസിപ്പൽ മാസ്റ്റർപ്ലാൻ വിഞ്ജാപനവും സംബന്ധിച്ച വിഷയങ്ങളിൽ, ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഭാഗമായ വയനാട്ടിലെയും വിശിഷ്യാ സുൽത്താൻ ബത്തേരിയിലെയും കെട്ടിട ഉടമകൾ ആശങ്ക പ്രകടിപ്പിച്ചു, 
അശാസ്ത്രീയമായ ബഫർസോൺ അതിർത്തി നിർണയം, ബാധിതപ്രദേശങ്ങളിലെ ജനഹിതമോ, നാടിന്റെ നന്മയോ ഉദ്ദേശിച്ചല്ല എന്ന് കരട് വിഞ്ജാപനത്തിൽ നിന്നും മനസ്സിലാകുന്നു, അത് തിരുത്തി ജനവാസ കേന്ദ്രങ്ങളിൽ സ്റ്റാറ്റസ്കോ നിലനിർത്തുകയും, വനപ്രദേശങ്ങളിൽ കാടും നാടും വേർതിരിച്ച് അതിർത്തി നിർണ്ണയിച്ച് പുനർ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സർക്കാർ അതിനനുസൃതമായ അന്തിമ വിഞ്ജാപനം പുറപ്പെടുവിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കേരള ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു,
സുൽത്താൻ ബത്തേരിയിലെ നിർദ്ദിഷ്ട മാസ്റ്റർപ്ലാൻ, സോൺ നിർണയവും മറ്റ് നിയന്ത്രണങ്ങളും പ്രശസ്ത പട്ടണത്തിന്റ വികസനത്തിനും പരോഗതിക്കും വിഘാതം സൃഷ്ടിക്കുന്നതാണ്, മുനിസിപ്പാലിറ്റിയിലെ ഏറ്റവും വലിയ നികുതിദായകരായ കെട്ടിട ഉടമകളെ ഇത് പ്രതികൂലമായി ബാധിക്കും, 
മാസ്റ്റർപ്ലാൻ കരടിനെതിരെ വന്ന പരാതികളിൽ, നഗര സഭാ അധ്യക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ടൗൺപ്ലാനിംഗ് അധികാരി സർവ്വകക്ഷി യോഗത്തിൽ നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തിക്കൊണ്ട് അതേ പ്ലാൻ നോട്ടിഫൈ ചെയ്ത് നടപ്പാക്കാനുളള നടപടിയെ അംഗീകരിക്കാനാവില്ലെന്നും, സു.ബത്തേരി നഗരസഭ പുതിയ ഭരണ സമിതി പ്രസ്തുത മാസ്റ്റർപ്ലാൻ നിർത്തിവെ ക്കാനുളള തീരുമാനം അംഗീകരിച്ചു കൊണ്ട്, ഇത് നടപ്പിലാക്കാനുളള നടപടിയിൽ നിന്നും ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം പിൻമാറണമെന്നും കേരളാ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേറ്റ് സെക്രട്ടറി അലി ബ്രാൻ, ജില്ലാ പ്രസിഡന്റ്‌ അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി അഡ്വക്ക്റ്റ് ജെസ്റ്റസ് പൗലോസ്, ജോയിന്റ് സെക്രട്ടറി വി. നിരൻ, മാനത്താവടി പ്രസിഡന്റ്‌ ബെക്കർ പള്ളിയാൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *