സ്പീക്ക് യംഗ് പരിപാടി യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


Ad
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച  യുവത പറയുന്നു ഭാവി കേരളത്തെ കുറിച്ച്- സ്പീക്ക് യംഗ് പരിപാടി യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ 
140 നിയോജക മണ്ഡലങ്ങളിലും ഒരെ സമയത്ത് നടന്ന സ്‌പീക്ക് യംഗ് പരിപാടിയുടെ ഉദ്ഘാടനം  ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ  ഓൺലൈനായി  നിർവഹിച്ചു. വ്യവസായ- യുവജന കാര്യവകുപ്പ് മന്ത്രി ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.   ബോർഡ് 
വൈസ് ചെയർമാൻ എസ്.സതീഷ്  സ്വാഗതം പറഞ്ഞു. 
കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ വെച്ച് നടന്ന പരിപാടിയിൽ കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ. എ.  
സി. കെ.ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ്, കൽപ്പറ്റ മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷൻ സി. കെ ശിവരാമൻ, യുവജന ക്ഷേമബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ കെ. എം ഫ്രാൻസിസ്, സി ഷംസുദ്ദീൻ, ജസ്മൽ അമീർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നവ കേരള നിർമ്മിതിക്കായി യുവജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച പരിപാടിയിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിന് കീഴിലെ വിവിധ മേഖലയിലുള്ള യുവജനങ്ങൾ അവരുടെ നിർദേശങ്ങൾ അവതരിപ്പിച്ചു.
ആരോഗ്യം-
 Dr. ജോസ്റ്റിൻ ഫ്രാൻസിസ്, വിജയലക്ഷ്മി എം. 
വിദ്യാഭ്യാസം- ഷെറിൻ ഷഹാന.
മാധ്യമം- ഷമീർ മച്ചിങ്ങൽ.
സിനിമ- ലീല സന്തോഷ്.
കല- ജനീഷ്‌ വി ജി. 
വെറ്റിനറി- Dr. ആദർശ് കെ ജി.
സാഹിത്യം- ഹൃദ്യ എസ് ബിജു.
ക്ലബുകൾ- ജ്യോതി എ കെ.
ഐ. ടി – എൽദോ ഐസക്.
ഗവേഷണം- മെർലിൻ ലോപസ്.
നവ തൊഴിൽ മേഖല- നമിത ടി.
സ്റ്റാർട്ട് അപ്പ്- അരുൺ കൃഷ്ണൻ.
കച്ചവടം- ഷെമീർ തോട്ടപ്പള്ളി. 
കൃഷി- ഹാശീഖ് കെ, മുഹമ്മദലി പി
അഭിഭാഷകൻ- കിഷോർ ലാൽ
എന്നിവരാണ്  വിവിധ മേഖലകളെ പ്രതിനിധീകരിച്ച് നിർദേശങ്ങൾ അവതരിപ്പിച്ചത്. ഉയർന്നുവന്ന  നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് യുവജന ക്ഷേമ ബോർഡ്   സർക്കാരിന് കൈമാറും.
പരിപാടിക്ക് യൂത്ത് കോ- ഓർഡിനേറ്റർമാരായ സി.എം. സുമേഷ്, എം. രമേശ്‌, അജ്നാസ് അഹമ്മദ്, അഖിൽ കുമാർ, സുഹൈൽ വി എസ് എന്നിവർ നേതൃത്വം നല്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *