വെളുക്കനും തിരുമലൈയും പറന്നു വയനാടിൻ്റെ കാണാക്കാഴ്ചകളിലേക്ക്: ഹെലികോപ്റ്റർ യാത്ര തിങ്കളാഴ്ചയും തുടരും.


Ad
              കൽപ്പറ്റ: . ലോക പ്രണയ ദിനത്തിൽ ഹെലികോപ്റ്ററിൽ നിന്ന് തിരുമലയെ കൈ പിടിച്ച് ഇറക്കുമ്പോൾ വെളുക്കൻ ചോദിച്ചത് ഇത്രമാത്രം.. എന്താടിയേ നമ്മളെ വയനാട് ..എങ്ങനെ ഇരിക്കുന്നു.! തിരുമലയും വെളുക്കനും നന്നായൊന്ന്  വെളുക്കെ ചിരിച്ചു. മ്മളെ വയനാട് പൊളിയല്ലെൻ്റ വെളുക്കോ…   വയനാടൻ മലനിരകൾക്ക് മേലെ വിസ്മയക്കാഴ്ചകൾ കണ്ടു കൊണ്ട്  ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലിന്റെ സഹകരണത്തോടെ 'ബ്ലൂവെയ് വ്‌സ്' ഒരുക്കിയ പറന്ന് കാണാം വയനാടിലെ ആദ്യ യാത്രികരായിരുന്നു ആദിവാസി ക ർഷക ദമ്പതികളായ വെളുക്കും തിരുമ കലയും . വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച ആകാശ യാത്ര വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് എം.വി. ഫ്ലാഗ് ഓഫ് ചെയ്തു. കൽപറ്റ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ആനന്ദ് .ബി.മുഖ്യ അതിഥിയായിരുന്നു. 
3000 രൂപയാണ് അഞ്ചുമിനുട്ട് യാത്രയ്ക്ക് ഈടാക്കുന്നത്. ലക്കിടി, പൂക്കോട് തടാകം, വൈത്തിരി തേയിലതോട്ടങ്ങള്‍, പശ്ചിമഘട്ട മലനിരകള്‍…തുടങ്ങി വയനാടിന്റെ ഹൃദയഭാഗങ്ങളെല്ലാം ആസ്വദിക്കുന്ന രീതിയിലാവും യാത്ര. ഡോ. അഞ്ജലി ഭാസ്കരൻ, ആദിവാസി ഊരിൽ നിന്നുള്ള സനോജ് ചുണ്ടയിൽ എന്നിവർ ഉദ്ഘാടന ചടങ്ങിലും ആദ്യ യാത്രയിലും പങ്കാളികളായി. സഞ്ചാരികളുടെ ആവശ്യപ്രകാരം തിങ്കളാഴ്ച രാവിലെയും റൈഡ് ഉണ്ടാവും.  ഫോൺ 7012287521
9633029993
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *