May 17, 2026

ഫെബ്രുവരി 23 ന് വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും

0
IMG_20210220_181312
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഫെബ്രുവരി 23 ന് ചൊവ്വാഴ്ച വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും. കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് മാര്‍ച്ചും ധര്‍ണയും. തികച്ചും വ്യാപാര വിരുദ്ധ നിലപാടാണ് വിവിധ വകുപ്പുകള്‍ അനുവര്‍ത്തിക്കുന്നതെന്നും, ബോര്‍ഡ് നിലനിര്‍ത്തുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് തൊഴിലുടമകള്‍ നല്‍കുന്ന 27 ശതമാനം ലെവിയാണെന്നും, പക്ഷെ തൊഴിലുടമകളുടെ പ്രശ്‌നങ്ങള്‍ക്ക് ബോര്‍ഡ് പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുുത്തി.

ബോര്‍ഡ് പുനസംഘടിപ്പിച്ചപ്പോള്‍ വ്യാപാര മേഖലയില്‍ 99 ശതമാനം പ്രാതിനിധ്യം ഉള്ള ഏകോപന സമിതിയെ ഒഴിവാക്കിയാണ് പുനസംഘടന. കോവിഡ് കൊണ്ട് ഒരു വര്‍ഷം ബുദ്ധിമുട്ടിലായ വ്യാപാരികളുടെ കൂലി വര്‍ധന ഒരു ടേം മാറ്റിവെക്കണമെന്ന നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്, കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ലൈസന്‍സിന്റെ പേരിലുള്ള പിടിച്ച് പറി, കെട്ടിട നികുതി അടച്ചില്ലെങ്കിലുള്ള ലൈസന്‍സ് നിഷേധം, കൂടാതെ വ്യാപാര മേഖലയോടുള്ള സര്‍ക്കാര്‍ അവഗണന ഇതൊക്കെയാണ് 23 നു നടത്തുന്ന പണിമുടക്കിന് കാരണമെന്ന് നേതൃത്വം വ്യക്തമാക്കി.

ജില്ലാ സെക്രട്ടേരിയറ്റ് യോഗത്തില്‍ പ്രസിഡന്റ് കെ കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു, ഒ വി വര്‍ഗീസ്, ഇ ഹൈദ്രു, കെ ഉസ്മാന്‍, കെ ടി ഇസ്മാഈല്‍, സി അബ്ദുല്‍ഖാദര്‍, കൊട്ടാരം അഷ്‌റഫ്, സി രവീന്ദ്രന്‍, സി.വി വര്‍ഗീസ്, എന്നിവര്‍ സംസാരിച്ചു,, രാവിലെ ജില്ലാ ലേബര്‍ ഓഫീസില്‍ വിളിച്ചുകൂട്ടിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *