June 12, 2026

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്;138 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;151 പേര്‍ക്ക് രോഗമുക്തി

0
images (55)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (20.02.21) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി. 138 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26073 ആയി. 24291 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1506 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1262 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മുട്ടിൽ സ്വദേശികളായ 14 പേർ, ബത്തേരി 13 പേർ, മാനന്തവാടി 11 പേർ, മീനങ്ങാടി, മൂപ്പൈനാട് 9 പേർ വീതം, കണിയാമ്പറ്റ, പുൽപ്പള്ളി, തിരുനെല്ലി 8 പേർ വീതം, അമ്പലവയൽ, എടവക, പനമരം, തവിഞ്ഞാൽ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 5 പേർ വീതം, കൽപ്പറ്റ, കോട്ടത്തറ, മേപ്പാടി 4 പേർ വീതം, മുള്ളൻകൊല്ലി, നൂൽപ്പുഴ, പൂതാടി 3 പേർ വീതം, നെന്മേനി, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. കർണാടകയിൽ നിന്നും വന്ന അമ്പലവയൽ,
പുൽപ്പള്ളി സ്വദേശികളും, ഗൾഫിൽ നിന്നും വന്ന മൂന്നു പൊഴുതന സ്വദേശികളുമാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗ ബാധിതരായത്.

*151 പേര്‍ക്ക് രോഗമുക്തി*
നെന്മേനി സ്വദേശികളായ 4 പേർ, മേപ്പാടി, പുൽപ്പള്ളി 3 പേർ വീതം, അമ്പലവയൽ, ബത്തേരി 2 പേർ വീതം, പനമരം, പടിഞ്ഞാറത്തറ, തവിഞ്ഞാൽ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലുള്ള 133 പേരുമാണ് രോഗമുക്തരായത്.

*349 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.02.21) പുതുതായി നിരീക്ഷണത്തിലായത് 349 പേരാണ്. 714 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5940 പേര്‍. ഇന്ന് പുതുതായി 24 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1346 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 276206 സാമ്പിളുകളില്‍ 271104 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 245031 നെഗറ്റീവും 26073 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news