തൊവരിമല ഭൂസമരത്തെ തിരിഞ്ഞു നോക്കിയില്ല;വയനാട് എംപിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ട് അപഹാസ്യമെന്ന് ഭൂസമരസമിതി


Ad

തൊവരിമല ഭൂസമരം നടക്കുന്ന സമയം തിരിഞ്ഞ് നോക്കാത്ത വയനാട് എം.പിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ട് അപഹാസ്വമെന്ന് ഭൂസമരസമിതി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇടത്-വലത് മുന്നണികൾ ദശാബ്ദ്ധദ്ധങ്ങളായി ആദിവാസി-ദലിത് ഭൂരഹിത ജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരു തുടർക്കഥയുടെ ഏറ്റവും പുതിയ പതിപ്പാണ് ഈ ‘വയനാട് എം.പി. സംബന്ധിക്കും’ എന്ന് സോഷ്യൽ മീഡിയയിലൂടെയുളള പരസ്യ പ്രചാരണവേല. ഭൂസമരസമിതിയുടെ പ്രവർത്തകർ വയനാട് എം.പി കൽപ്പറ്റ സന്ദർശിച്ചപ്പോൾ കാണാൻ അനുമതിക്കുള്ള അപേക്ഷ ഡി.സി.സി ഓഫീസ് വഴി അപേക്ഷിച്ച്, എസ്.പി.ജി അടക്കം അനുമതി നൽകിയിട്ടും ഒടുവിൽ ഭൂസമരസമിതി പ്രവർത്തകരായ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ഭൂരഹിതരെ കാണാൻ കൂട്ടാക്കാതെ മണ്ടിക്കളഞ്ഞ ആളാണ് ഇപ്പൊ തിരഞ്ഞെടുപ്പ് സ്റ്റണ്ടുമായി കുട്ടിക്കരണം മറിയാൻ തയാറെടുത്ത് നിൽക്കുന്നത് എന്ന് ഭൂസമരസമിതി കൺവീനർ കെ.വി.പ്രകാശ് പത്രക്കുറിപ്പിൽ പറയുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *