എല്‍.ഡി.എഫ് ജനകീയ പ്രതിഷേധ സദസ്സ് നടത്തി


Ad

പുല്‍പ്പള്ളി: വയനാട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണ്‍ പരിധിയിലുള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തിനെതിരെ ഇടത് പക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സദസ്സും പ്രകടനവും നടത്തി. സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍  പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തു.ടി.ജെ ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു.

വിവിധ കക്ഷി നേതാക്കളായ പ്രകാശ് ഗഗാറിന്‍, കെ.എ സ്‌കറിയ, വില്‍സന്‍ നെടുംകൊമ്പില്‍, പി.എസ് ജനാര്‍ദനന്‍, കെ.ആര്‍ ജയരാജ്, എം.എസ് സുരേഷ് ബാബു, ബിന്ദു പ്രകാശ്, ബെന്നി കുറുമ്പാല തുടങ്ങിയവര്‍ സംസാരിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *