മലയോര സംരക്ഷണ യാത്രക്ക് സ്വികരണം നൽകി


Ad
മാനന്തവാടി  :- ബഫർ സോൺ  കരട്  വിജ്ഞപനത്തിനെതിരെ കെ.സി.വൈ.എം.  മാനന്തവാടി  രൂപതയുടെ നേതിർത്വത്തിൽ പ്രസിഡന്റ്‌   ജീഷിൻ  മുണ്ടക്കാതടത്തിൽ  നയിക്കുന്ന  പ്രതിഷേധാ ജാഥക്ക്  കെ.സി.വൈ.എം.  മാനന്തവാടി  മേഖല  സ്വികരണം  നൽകി. ബഫർ  സോൺ  കരട്  വിജ്ഞപനം  പിൻവലിച്ചില്ലെങ്കിൽ  ഇനിയും ശക്തമായ  പ്രതിഷേധാ പ്രകടനങ്ങൾ ഇനിയും  കൂടുതൽ ശക്തിയോടെ ഉണ്ടാകും എന്ന്  മാനന്തവാടി  മേഖല  അറിയിച്ചു.  കണിയാരം,  തലപ്പുഴ,  പേരിയ,  വാളാട്,  തവിഞ്ഞാൽ എന്നി  സ്ഥലങ്ങളിൽ  ബഫർ സോൺ വിജ്ഞപനത്തിനെതിരെ,  വിവിധ  സ്ഥലങ്ങളിൽ  വിവിധ  രീതികളിൽ  പ്രതിഷേധാ പ്രകടനങ്ങളും സമര പരുപാടികളും നടത്തി.    ജോസ്  പുന്നകുഴിയിൽ,  ഷംജിത്ത്  ചേലക്കൽ,  അഡ്വ.  ജിജിൽ ജോസഫ്,  ഷൈജൻ  ഓലിമലയിൽ, ബിജു  പുതുപ്പറമ്പിൽ, ഫാ.  ആന്റോ  മാമ്പള്ളിൽ  എന്നിവർ  മുഖ്യപ്രഭാഷണം നടത്തി.  രൂപത ഡയറക്ടർ  ഫാ.  ആഗസ്റ്റ്യൻ  ചിറക്കത്തോട്ടം,  മേഖല  ഡയറക്ടർമാരായ  ഫാ. മാത്യു മലയിൽ,  ഫാ. ലിൻസൺ,  മേഖല  അനിമേറ്റർ  സിസ്റ്റർ ദിവ്യ ജോസഫ്,  രൂപത കോർഡിനേറ്റർ  ജിജിന കറുത്തേടത്ത്,  മേഖല പ്രസിഡന്റ്‌  അഷ്‌ജാൻ  കൊച്ചുപാറയ്ക്കൽ,  മേഖല  ഭാരവാഹികളായ,  ജോബിഷ്  പന്നികുത്തിമക്കൽ,  നിഖിൽ  പള്ളിപ്പാടം, ലിന്റോ പടിഞ്ഞാറേൽ, രൂപത ജനറൽ  സെക്രട്ടറി  ജിയോ മച്ചുകുഴിയിൽ,  ഗ്രാൻലിയ അന്നന്ന,  ടെസിൻ  വയലിൽ, അഭിനദ് ജോർജ്, ക്രസന്റ് ഷാജു,  ഡോൺ കറുത്തേടത്ത്,  ജെറിൻ ജോർജ്,  അന്നന്ന വാളാട്, അലൻ  കപ്പലുമാക്കൽ  എന്നിവർ  വിവിധ ഇടങ്ങളിൽ  സംസാരിച്ചു. 
ആലാറ്റിൽ,  പേരിയ,  തലപ്പുഴ,  വാളാട്,  കുറ്റിമൂല,  തവിഞ്ഞാൽ , ടൗൺ  ചർച്ച്, കണിയാരം, പാറത്തോട്ടം, പുതിയിടം,  എന്നി  യൂണിറ്റുകൾ  നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *