കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി


Ad

കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തർസംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏർപ്പെടുത്താൻ പാടില്ല എന്ന കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന് എതിരാണ് അതിർത്തികൾ അടക്കുകയും കേരളത്തിൽ നിന്നു പോകുന്ന വാഹനങ്ങൾ തടയുകയും ചെയ്ത നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിർത്തികളിൽ കണ്ടത്. ഇക്കാര്യം സംസ്ഥാന പോലീസ് മേധാവി കർണാടക ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഈ നിബന്ധന ഒഴിവാക്കാം എന്നാണ് കർണാടക ഡിജിപി ഉറപ്പു നൽകിയത്. പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് തുടർന്നും കർണാടക സർക്കാരുമായി ബന്ധപ്പെടും. അതിനു പുറമെയാണ് പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്താനുള്ള തീരുമാനം.

അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി കടന്ന് യാത്രചെയ്യുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കർണ്ണാടക പോലീസിനോട് അഭ്യർത്ഥിച്ചിരുന്നു. കർണ്ണാടക പോലീസ് മേധാവി പ്രവീൺ സൂദിനെ ടെലിഫോണിൽ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത്. കർണ്ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചർച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണ്ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *