പഞ്ചായത്ത് കൺവൻഷൻ നടത്തി


Ad

അമ്പലവയൽ: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) അമ്പലവയൽ പഞ്ചായത്ത് കൺവെൻഷൻ സിഐടിയു ജില്ലാകമ്മിറ്റിഅംഗവും സുൽത്താൻ ബത്തേരി ബ്ലോക്ക്പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാനുമായ അനീഷ് ബി നായർ ഉദ്ഘാടനം ചെയ്തു. എ ജി വർഗീസ് സ്വാഗതവും യു എ ശിഹാബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ കെ ജോണി റിപ്പോർട്ട് അവതരിപ്പിച്ചു. ഓട്ടോ ടാക്സി മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ വി എ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ കമ്മിറ്റിഅംഗം എ രാജൻ, പി ആർ ഉണ്ണികൃഷ്ണൻ, നാരായണൻ എന്നിവർ സംസാരിച്ചു. ടി എൻ രാജൻ നന്ദിപറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പെട്രോൾ ഡീസൽ വിലവർധന പിൻവലിക്കുക, കർഷകദ്രോഹ ബില്ലുകൾ പിൻവലിച്ചു കൊണ്ട് കർഷക സമരം അവസാനിപ്പിക്കുക തുടങ്ങിയവ കൺവെൻഷൻ ആവശ്യപ്പെട്ടു. നിരവധി ടൂറിസ്റ്റുകൾവന്നു പോകുന്ന അമ്പലവയൽ അമ്പലവയൽ ടൗണിൽ വർഷങ്ങളായി കുത്തഴിഞ്ഞുകിടക്കുന്ന ട്രാഫിക് പരിഷ്കരണം നടപ്പിലാക്കണമെന്നും ആവശ്യത്തിനു ശൗചാലയങ്ങൾ നിർമ്മിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *