നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി


Ad

കോഴിക്കോട്: വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ്. ഇന്ധന വിലവർധനവ്, പുതിയ ഇ-വേ ബിൽ, ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം.40000 വ്യാപാര സംഘടനകൾ ബന്ദിന് പിന്തുണയർപ്പിച്ചിട്ടുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് അവകാശപ്പെട്ടു. അതേ സമയം കേരളത്തിൽ ബന്ദ് ശക്തമായേക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മറ്റു വ്യാപാര സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫയർ അസോസിയേഷനും (എ.ഐ.ടി.ഡബ്ല്യു.എ) ബന്ദിന് പിന്തുണയർപ്പിച്ചിട്ടുണ്ട്. റോഡുകൾ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നടത്തുകയെന്ന് എ.ഐ.ടി.ഡബ്ല്യു.എ അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *