കര്‍ഷകര്‍ നിയമാനുസൃതം മുറിച്ച മരങ്ങള്‍ കയറ്റിവിടാന്‍ അനുമതി നല്‍കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ


Ad

കല്‍പ്പറ്റ: കര്‍ഷകര്‍ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മുറിച്ച മരങ്ങള്‍ കയറ്റിവിടാന്‍ അനുമതി നല്‍കണമെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. എല്ലാ അനുമതികളോടും കൂടി നിയമാനുസൃതം കര്‍ഷകര്‍ മുറിച്ച മരങ്ങള്‍ കയറ്റിവിടാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതോടെ കോവിഡുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കര്‍ഷകരുടെ മരങ്ങളും കയറ്റിവിടാന്‍ അനുവദിക്കാത്തത്. ഇത് ശരിയല്ല. മുട്ടില്‍ മരംമുറി നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നടപടിക്ക് വിധേയമാക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങുകയും, അതനുസരിച്ച് ആവശ്യമായ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മരം മുറിക്കുകയും ചെയ്ത കര്‍ഷകരാണ് ഇപ്പോള്‍ ഏറെ ദുരിതത്തിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ മുറിച്ച മരങ്ങള്‍ കയറ്റിവിടാന്‍ അനുമതി നല്‍കണമെന്നും, സി സി എഫിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *