April 19, 2024

പരീക്ഷ പേടിയകറ്റാൻ ഗോത്ര ജ്വാലയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20210227 Wa0012

കണിയാമ്പറ്റ: പ്ലസ് ടു, പത്താം ക്ലാസ്സ്‌ പരീക്ഷയ്ക്ക് തയാറെടുക്കുന്ന പണിയ, കുറിച്യ, കാട്ടു നായിക്ക, ഊരാളി ഗോത്രത്തിലെ കുട്ടികൾക്ക് പരീക്ഷപ്പേടിയെ അകറ്റുന്നതിനും, ഓർമ്മ ശക്തി വർധിപ്പിക്കുന്നതിനും കണിയാമ്പറ്റ ഗവൺമെന്റ് മോഡൽ ട്രൈബൽ ഗേൾസ്‌ റെസിഡൻസി സ്കൂളിൽ ‘ഗോത്ര ജ്വാല’ എന്ന പേരിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് പരിപാടികൾ സംഘടിപ്പിച്ചു. പാഠഭാഗങ്ങൾ പഠിക്കേണ്ട രീതികളെ കുറിച്ചും, ഓർമ ശക്തി വർധിപ്പിക്കുന്നതിന് ചെയ്യേണ്ട മെമ്മറി ട്രിക്കുകളെക്കുറിച്ചും ആയുഷ്

ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിലെ യോഗ മെഡിക്കൽ ഓഫീസർ ഡോ: വിജയകുമാർ ഓർമ്മ ശക്തി കൂട്ടുന്നതിനും, മന സംഘർഷം അകറ്റുന്നതിനുമുള്ള പ്രാണയാമ മുറകളും, യോഗയും പരിശീലിപ്പിച്ചു.ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിലെ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ ഹുസ്ന ബാനുവിന്റെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ വിജയൻ നന്ദി രേഖപ്പെടുത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *