എന്‍.എസ്.എസ് ക്യാമ്പ് നടത്തി
കരിങ്കുറ്റി: ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റിയില്‍ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് ഉണര്‍വ്വ് 2021 സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ അജിത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജൈവ പാര്‍ക്ക് നിര്‍മ്മാണം, പൂന്തോട്ട നിര്‍മ്മാണം, തെരുവ് നാടകം, സമജീവനം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. കോട്ടത്തറ ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ പോസ്റ്റ് കോവിഡ് ചികിത്സാ ക്യാമ്പ്, എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി പൊതുസദസ്സ്, യെല്ലോലൈന്‍ ക്യാമ്പയിന്‍, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ തുടങ്ങിയ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളും അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിചരണ പരിശീലനവും വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ സ്വയം സുരക്ഷാ ക്ലാസ് തുടങ്ങിയവയും സംഘടിപ്പിച്ചു.





Leave a Reply