April 26, 2026

ഇൻഫന്റ് ജീസസ് ശിശുമല പള്ളിയിൽ തിരുനാൾ ആഘോഷിച്ചു

0
IMG_20220101_181733.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി :ഇൻഫന്റ് ജീസസ് ശിശുമല പള്ളിയിൽ ആഘോഷ പൂർവ്വമായ റാസാ കുർബാനയോടുകൂടി ഇന്ന് തിരുനാൾ ആഘോഷി ച്ചു .

 സീറോ മലബാർ സഭയിൽ മൂന്നു കുർബാനകൾ ഒരേ ബലിപീഠത്തിൽ അർപ്പിക്കുന്ന റാസ സംഗീത കുർബാന യായിരുന്നു തിരുനാളി ന്റെ മുഖ്യ ചടങ്ങ്. 
 ഡിസംബർ 26 – മുതൽ ജനുവരി – 1 വരെ നടന്ന ശിശുമല ഉണ്ണീശോ പള്ളിയുടെ തിരുനാളിന് ശിശു മല ഇൻഫെന്റ് ജീസസ് ചർച്ച് വികാരി ഫാദർ : ജോസ് കൊട്ടാരം തിരുനാളിന് നേതൃത്വം നൽകി.
 ന്യൂ ഇയർ, തിരുനാൾ റാസാ കുർബാന ഫാദർ.ജേക്കബ് ചാണി ക്കുഴി, ഫാദർ. കിരൺ തൊണ്ടിപറമ്പിൽ, ഫാദർ ആൽബിൻ വളയത്തിൽ  
 ബ്രദർ.ജൂഡ് വട്ടക്കുന്നേൽ, ബ്രദർ.അ മൽ മന്ത്രിക്കൽ, ബ്രദർ ടോംലിൻ കടിയേക്കൽ എന്നിവർ ചേർന്ന് അർപ്പിച്ചു.
 കൂടാതെ ശിശു മല ഉണ്ണീശോ പള്ളി കൈക്കാരൻ ബിനോയി മുട്ടനോലിയിൽ, ജോസ് മൂലയിൽ, ഫ്രാൻസിസ് ഇടപ്പാറ, ടിനു പാണനാൽ എന്നിവരും തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *