എടവക ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ സഹായ സമിതി രൂപീകരിച്ചു
എടവക:എടവക ഗ്രാമ പഞ്ചായത്ത്, ബി.ആർ.സിയുടെ സഹകരണത്തോടെ ഭിന്നശേഷി സൗഹൃദ സഹായ സമിതി രൂപീകരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിഹാബ് അയാത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ജസീറ ഷിഹാബ്' വാർഡ് മെമ്പർമാരായ അഹമ്മദ് കുട്ടി ബ്രാൻ, ഗിരിജ സുധാകരൻ, ലത വിജയൻ ,സി.ആർ.സി. കോഡിനേറ്റർ ലസ്ന ഫാത്തിമ, ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രധാനാധ്യാപിക ബിജി' എം.അബ്രഹാം, അധ്യാപകനായ ജോ ജോ തോമസ്, സ്പെഷ്യൽ എഡ്യുക്കേറ്റർ സ്റ്റിൻസി ജോസ്, എടവക പാലിയേറ്റീവ് നഴ്സ് ബിന്ദു സുനിൽ പ്രസംഗിച്ചു.
ഭാരവാഹികളായി
ഷിഹാബ് അയാത്ത് (ചെയർമാൻ)
അഹമ്മദ് കുട്ടി ബ്രാൻ, ഗിരിജ സുധാകരൻ, ലത വിജയൻ (വൈസ് ചെയർമാൻമാർ)
ബിജി.എം.അബ്രാഹം (കൺവീനർ)
ബിന്ദു സുനിൽ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply