May 4, 2024

സ്ഥാപക ദിനത്തിൽ ക്ലീനിങ് ഉപകരണം നൽകി കെ ആർ എഫ് എ

0
Img 20220102 074742.jpg
മാനന്തവാടി : കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ സ്ഥാപക ദിനമായ ജനുവരി ഒന്നിന്    കെ ആർ എഫ് എ മാനന്തവാടി മണ്ഡലം കമ്മിറ്റി വയനാട് മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിയിൽ ക്ലീനിങ് ഉപകരണങ്ങൾ നൽകി.
  സ്ഥാപകദിനാചരണ ചടങ്ങിൽ , മെഡിക്കൽ കോളേജ് ക്യാഷ്യാലിറ്റി എം ഒ  ഡോ. നിഖില ഹെഡ് നേഴ്സ് ശോഭന നേഴ്സിംഗ് ഓഫീസർ നിപുൺ എന്നിവർക്ക് ' കെ. ആർ എഫ് എ വയനാട് ജില്ല പ്രസിഡൻറ് കെ സി അൻവർ ഉപകരണങ്ങൾ കൈമാറി. 
ചടങ്ങിൽ മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് എം മണ്ഡലം വൈസ് പ്രസിഡന്റ് ഇസ്മായിൽ 
എ അളകർ സ്വാമി തുടങ്ങിയവർ പങ്കെടുത്തു. 
  ജില്ലയിൽ സ്ഥാപക ദിനത്തോടനുബന്ധമായി , കാരുണ്യ പ്രവർത്തനങ്ങളും 
 നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *