April 26, 2026

ബധിര – മൂകരോടുള്ള അവഗണന അവസാനിപ്പിക്കണം: വയനാട് ഫെഡറേഷന്‍ ഓഫ് ദി ഡെഫ്

0
IMG_20220102_084919.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: ബധിര മൂകരുടെ ഉന്നമനത്തിനും പുരോഗതിക്കും നിര്‍ധനരായ രോഗികളുടെ ചികിത്സക്ക് സഹായിക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന വയനാട് ഫെഡറേഷന്‍ ഓഫ് ദി ഡെഫ് എന്ന സംഘടനയുടെ പതാകാ മാസാചരണത്തില്‍ നടത്തുന്ന ധനശേഖരണ പരിപാടിയിലേക്ക് മുഴുവൻ ആളുകളുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
31 വരെയാണ് ബധിര പതാക മാസാചരണം.
ബധിര – മൂക വിഭാഗങ്ങളിൽ ഉള്ളവർക്ക് യോഗ്യത ഉണ്ടായിട്ടും സർക്കാർ ജോലികൾ ലഭ്യമാക്കുന്നില്ലന്ന് ഇവർ പറഞ്ഞു. 
 വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി ആസിഫ്, ജനറല്‍ സെക്രട്ടറി കെ മധുസൂധനന്‍, വൈസ് പ്രസിഡന്റ് വിനോദ് ജോസഫ്, വൈസ് ചെയര്‍മാന്‍ കെ നജീം, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ എ സുമയ്യ, കെ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *