September 19, 2026

കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയണം ; എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്

0
IMG_20220103_072242.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രബോധന ദൗത്യം ഏറ്റെടുക്കാൻ നാം സജ്ജരാകണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി.” മുറാഖബ” ദ്വിദിന എസ് വൈ എസ് ജില്ലാ നേതൃ ക്യാമ്പ് ചുളിക്ക സിറാതുൽ മുസ്തഖീം മദ്‌റസയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡണ്ട് യൂനുസ് കെ.പി പതാക ഉയർത്തി. അലി ഫൈസി വെട്ടത്തൂർ, എസ് അബ്ദുല്ല എന്നിവർ ആദ്യദിന ക്ലാസുകൾക് നേതൃത്വം നൽകി. ആർ മുഹമ്മദ്, ഉബൈദ് സഅദി എന്നിവർ പങ്കെടുത്തു. ഖതീബ് മുഹ്‌യുദ്ദീൻ അഷ്റഫി പ്രാർത്ഥന നിർവഹിച്ച യോഗത്തിൽ മുഹമ്മദലി സഖാഫി പുറ്റാട് അധ്യക്ഷത വഹിച്ചു.നൗഷാദ് സി.എം സ്വാഗതവും ലത്വീഫ് കാക്കവയൽ നന്ദിയും പറഞ്ഞു.

രണ്ടാം ദിവസമായ ഇന്ന് പി ഹസൻ ഉസ്താദ് , സുലൈമാൻ സഖാഫി മാളിയേക്കൽ, സ്വാദിഖ് സഖാഫി പെരുന്താറ്റിരി, റാശിദ് ബുഖാരി, എസ് ശറഫുദ്ദീൻ, അബ്ദുസ്സമദ് യൂണിവേഴ്സിറ്റി തുടങ്ങിയവർ വിവിധ സെഷനുകൾക് നേതൃത്വം നൽകും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *