November 11, 2026

കെ.എംആലി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി

0
IMG_20220103_073110.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:ഡി സി സി വൈസ് പ്രസിഡൻ്റായിരുന്ന അന്തരിച്ച കെ.എം ആലിയുടെ ഒന്നാം ചരമവാർഷികത്തോടനു ബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ യോഗ ഉദ്ഘാടനവും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ നിർവ്വഹിച്ചു.ആദർശ രാഷ്ട്രീയത്തിൻ്റെ കറ പുരളാത്ത വ്യക്തിത്വമായിരുന്നു കെഎംആലിയെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു.മാണി ഫ്രാൻസിസ്, കെ പോൾ, വി സി അബൂബക്കർ ,പി എൽ ജോസ്‌,സുരേഷ് ബാബു വാളൽ ,ശോഭനകുമാരി, വി അബ്ദുള്ള, ബേബി പുന്നക്കൽ സി കെ ഇബ്രായി, എം വി ടോമി, ഇ.കെ വസന്ത,പി ഡി കുര്യാക്കോസ് ,പി എം പാപ്പച്ചൻ എന്നിവർ സംസാരിച്ചു.അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *