September 17, 2026

റോഡ് പ്രവർത്തിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

0
IMG_20220103_175057.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : വിമലനഗർ – കുളത്താണ് – വാളാട് – പേര്യ റോഡ് പ്രവർത്തിയിലാണ് നാട്ടുകാർക്ക് പ്രതിഷേധം.നിശ്ചയിച്ച വീതിയിലല്ല പ്രവർത്തികൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിശ്ചയിച്ച വീതിയിൽ എടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരമെന്നും നാട്ടുക്കാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സാധാരണ റോഡ് പണികളിൽ പ്രവർത്തികളെ കുറിച്ചാണ് നാട്ടുകാർക്ക് പ്രതിഷേധം ഉണ്ടാവാറ്. പക്ഷെ മാനന്തവാടി വിമലനഗർ പേര്യ റോഡിന്റെ കാര്യത്തിൽ വീതിയുടെ കാര്യത്തിലാണ് നാട്ടുക്കാരുടെ പ്രതിഷേധം. 102 കോടി മുടക്കി പണിയുന്ന റോഡിന്റെ പ്രവർത്തി 12 മീറ്റർ വീതി എന്നുള്ളത് എം.എൽ.എയുടെ സാനിധ്യത്തിൽ 10 മീറ്റർ ദൂരമാക്കി നിചപ്പെടുത്തിയിരുന്നു. എന്നാൽ പത്ത് മീറ്റർ എന്നുള്ളത് ചില സ്ഥലങ്ങളിൽ ആറരയും ഏഴും മീറ്റർ മാത്രമാക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ആവശ്യത്തിന് ഓവുചാലും ഇല്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.വാർത്താ സമ്മേളനത്തിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം ജോസ് കൈനി കുന്നേൽ, ഷാജി പായിക്കാട്ട്, മാത്യു കുഞ്ഞി പാറയിൽ, ജോണി കൈനി കുന്നേൽ, കെ.പി.സുരേഷ്, ജോണിനമ്പ്യാരുമാലിൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *