August 5, 2026

തൃശ്ശിലേരി പ്രതിഭ ക്ലബ്ബ്: പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തു

0
IMG_20220103_175552.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി:കാൽ നൂറ്റാണ്ടായി തൃശിലേരിയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായ പ്രതിഭ തൃശിലേരി ക്ലബ്ബിൻ്റെ പുതിയ കെട്ടിടം നാടിനായി സമർപ്പിച്ചു.
മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു ഉദ്ഘാടനം നിർവ്വഹിച്ചു. സ്വന്തമായി സ്ഥലം വാങ്ങി ക്ലബ് അംഗങ്ങളുടെ സംഭാവനയിൽ മാത്രം 7 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.ബാലകൃഷ്ണൻ ,അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർമാരായ റുഖിയ ,ജയ കെ.ജി, ബേബി വി.,വസന്തകുമാരി കെ. വി. എന്നിവർ സംസാരിച്ചു. . ജോസ് കണ്ടത്തിൽ ,വി.വി.നാരായണവാര്യർ, രാമകൃഷ്ണൻ വി. വി.,ജയരാജൻ എ. എൻ ,ബിജു കുഞ്ഞുമോൻ ,ഫാദർ. ഷിനോ തോമസ് , എം.ജി. സാമുവൽ, പ്രശാന്ത് എം.പി, നിഷാന്ത് സി.എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *